നവോദയ ഷിമാലിയ കുടുംബവേദി വനിതദിനം ആഘോഷിച്ചു
text_fieldsദമ്മാം: നവോദയ കലാസാംസ്കാരിക വേദി ഷമാലിയ യൂനിറ്റ് വനിതദിന ആഘോഷ പരിപാടി അൽ ഖോബാർ ഏരിയ ഓഫിസിൽ നടന്നു. അൽ ഖൊസാമ സ്കൂൾ പ്രിൻസിപ്പൽ സൂസൻ ലിജു ഐപ്പ് ഉദ്ഘാടനം ചെയ്തു. വനിതവേദി കൺവീനർ അമ്പിളി അധ്യക്ഷത വഹിച്ചു. നവോദയ കേന്ദ്ര വനിതവേദി കൺവീനർ രശ്മി ചന്ദ്രൻ, വൈസ് പ്രസിഡൻറ് സുരയ്യ ഹമീദ്, ഏരിയ വൈസ് പ്രസിഡൻറ് നിരഞ്ജിനി, യൂനിറ്റ് പ്രസിഡൻറ് സജി വേലായുധൻ എന്നിവർ സംസാരിച്ചു. പുതുതായി ചേർന്ന സലീം, സലീന കുടുംബത്തിന് കേന്ദ്ര എക്സിക്യൂട്ടിവ് അംഗം വിദ്യാധരൻ കോയാടൻ അംഗത്വം നൽകി.
കേന്ദ്ര കുടുംബവേദി എക്സിക്യൂട്ടിവ് അംഗങ്ങളായ നിഹാസ് കിളിമാനൂർ, രഘുനാഥ് മച്ചിങ്ങൽ, ഏരിയ സെക്രട്ടറി സുജാത് സുധീർ, ഏരിയ വനിതവേദി കൺവീനർ ജ്യോത്സ്ന രഞ്ജിത്ത്, ഏരിയ ബാലവേദി രക്ഷാധികാരി ഷർണ സുജാത്, ഷംമന ശശി, കാവ്യ ഷിമൽ, രേഷ്മ, മെർലി ജൈഷ്, സലീന അനസ്, ലിജോ റമി, ലൂമിയ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. യൂനിറ്റ് സെക്രട്ടറി സ്റ്റെഫി ആൻ സ്വാഗതവും കുടുംബവേദി യൂനിറ്റ് വനിതവേദി ജോയൻറ് കൺവീനർ ബിൻസി നന്ദിയും പറഞ്ഞു. തുടർന്ന് സ്ത്രീകൾ മാത്രം ഉൾപ്പെട്ട ഗ്രൂപ്പിന്റെ അസർബൈജാൻ യാത്രാനുഭവങ്ങൾ അംഗങ്ങൾ ഓരോരുത്തരും സദസ്സിൽ പങ്കുവെച്ചു. ‘വുമൺ ആൻഡ് സേഫ്റ്റി’ എന്ന വിഷയത്തെ ആസ്പദമാക്കി മുൻ അഡീഷനൽ ഗവൺമെൻറ് പ്ലീഡർ അഡ്വ. മഞ്ജു ജിജി നടത്തിയ നിയമ പഠനക്ലാസ് വിഞ്ജാനപ്രദമായി. ഇൻവെസ്റ്റ് ഇൻ വുമൺ എക്സലറേറ്റ് പ്രോഗ്രസ് എന്ന ഈ വർഷത്തെ വനിതദിന തീമിനെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ബീ റീൽ മൈക്രോ ഫിലിം പ്രദർശനവും മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമ്മാനവിതരണവും വേദിയിൽ നടന്നു. ഷെബി ഹാരിസ്, ജിഗീഷ് എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.