വനിത ദിനം: പ്രവാസി വെൽഫെയർ ടേബിൾ ടോക്ക് സംഘടിപ്പിച്ചു
text_fieldsറിയാദ്: പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ കമ്മിറ്റി വനിതവിഭാഗം അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ടേബിൾ ടോക്ക് സംഘടിപ്പിച്ചു. റിയാദിന്റെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വനിതകൾ ചർച്ചയിൽ പങ്കെടുത്തു. പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷഹനാസ് സാഹിൽ അധ്യക്ഷത വഹിച്ചു.
വനിതാദിനാചരണത്തിന് ഹേതുവായ സ്ത്രീ പോരാട്ട ചരിത്രത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കം ചെന്നിട്ടും സമ്പൂർണ സ്ത്രീ ശാക്തീകരണമെന്നത് ഒരു വിദൂര സ്വപ്നമായി അവശേഷിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
അവകാശങ്ങളെ കുറിച്ചു അവബോധം സൃഷ്ടിക്കുക, വിദ്യാഭ്യാസ ശാക്തീകരണം, വനിതാ ശിശുസംരക്ഷണ നിയമ ലംഘനത്തിനെതിരെ ജാഗ്രത പാലിക്കുക, സാമ്പത്തിക സ്വാശ്രയത്വം വളർത്തുക, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീകൾക്കിടയിൽ ബോധവത്കരണം നടത്തണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കെ.എം.സി.സി വനിതാവിഭാഗം പ്രസിഡൻറ് റഹ്മത് അഷ്റഫ്, എഴുത്തുകാരി നിഖില സമീർ, വിദ്യാഭ്യാസ പ്രവർത്തക മൈമുന അബ്ബാസ്, ഫെബിന നിസാർ, സംറ റസാഖ്, ആയുർ ക്ലിനിക് ഉടമയായ ഡോ. ഷിംന, തനിമ നേതാക്കളായ സബ്ന അബ്ദുല്ലത്തീഫ്, മുഹ്സിന അബ്ദുൽ ഗഫൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റി അംഗം അഫ്നിത അഷ്ഫാക്ക് സ്വാഗതവും ഏരിയ കമ്മറ്റിയംഗം ആയിഷ ഫീസ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.