വനിത അഭയകേന്ദ്രത്തിൽ സന്ദർശനം നടത്തി
text_fieldsദമ്മാം: ലോക വനിത ദിനത്തോടനുബന്ധിച്ചും അടുത്തിടെ അന്തരിച്ച ദുബൈ പ്രോവിൻസ് പ്രസിഡന്റ് ജേക്കബ് അലക്സിന്റെ സ്മരണാർഥവും ദമ്മാം വനിത അഭയ കേന്ദ്രത്തിൽ ഡബ്ല്യൂ. എം.സി അൽഖോബാർ പ്രൊവിൻസ് വുമൺസ് ഫോറം അംഗങ്ങൾ സന്ദർശനം നടത്തി സഹായങ്ങൾ വിതരണം ചെയ്തു. ദമ്മാമ്മിലെ ജീവകാരുണ്യ പ്രവർത്തകൻ മണിക്കുട്ടന്റെ സാന്നിധ്യത്തിലായിരുന്നു കിറ്റുകൾ വിതരണം ചെയ്തത്. വിവിധ രാജ്യക്കാരായ 140ൽപരം സ്ത്രീകൾക്കാണ് വുമൺസ് ഫോറം സഹായങ്ങൾ വിതരണം ചെയ്തത്.
പ്രസിഡന്റ് അർച്ചന അഭിഷേക്, സെക്രട്ടറി ഹുസ്ന ആസിഫ്, ട്രഷറർ ഷംല നജീബ് മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ ദിവ്യ ഷിബു, പ്രജിത അനിൽകുമാർ, സോഫിയ താജു, ഷറിൻ ഷമീം, അഫീജ സിറാജ്, മെംബർമാരായ ജസ്ന മൂസ, അനു ദിലീപ്, നിത്യതുടങ്ങിയവർ നേതൃത്വം നൽകി. അൽകോബാർ പ്രൊവിൻസ് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ, രക്ഷാധികാരി മൂസകോയ, ചെയർമാൻ ഷമീം കാട്ടാക്കട, ട്രഷറർ ആസിഫ് താനൂർ, ജോ. സെക്രട്ടറി അഭിഷേക് സത്യൻ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.