നിർധന കുടുംബത്തിന് 'പ്രവാസി'യുടെ സഹായം
text_fieldsതിരുവനന്തപുരം മേഖല പ്രതിനിധി റാഷിദ ഷാജഹാൻ പ്രവാസി വനിതവിഭാഗം പ്രസിഡൻറ് ജുബൈരിയ ഹംസയിൽനിന്ന് ധനസഹായം ഏറ്റുവാങ്ങുന്നു
അൽഖോബാർ: തൊഴിൽ പ്രശ്നത്തിൽപെട്ട് നാട്ടിലേക്കു മടങ്ങിയ തിരുവനന്തപുരം സ്വദേശികളായ പ്രവാസി കുടുംബത്തിന് പ്രവാസി സാംസ്കാരിക വേദി അൽഖോബാർ മേഖല 25,000 രൂപ ധനസഹായം കൈമാറി. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങേണ്ടിവന്ന തിരുവനന്തപുരം കരംകുളം സ്വദേശികളാണ് നിത്യചെലവിന് പ്രയാസം നേരിട്ടത്. ധനസഹായം തിരുവനന്തപുരം മേഖല പ്രതിനിധി റാഷിദ ഷാജഹാൻ പ്രവാസി വനിതാ വിഭാഗം പ്രസിഡൻറ് ജുബൈരിയ ഹംസയിൽനിന്ന് ഏറ്റുവാങ്ങി. ആരിഫ നജ്മുസമാൻ, അനീസ സിയാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.