ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ അനുവദിക്കില്ല -നവോദയ കുടുംബവേദി
text_fieldsദമ്മാം: ഇന്ത്യൻ ജനാധിപത്യം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശങ്ങളും മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കാൻ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ദമ്മാം നവോദയ കുടുംബവേദി മൂന്നാം കേന്ദ്ര സമ്മേളനം ആഹ്വാനം ചെയ്തു. ദമ്മാം ഫൈസലിയയിൽ പി. വത്സല നഗറിൽ നടന്ന സമ്മേളനം കേന്ദ്രരക്ഷാധികാരി പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ ഷാനവാസ് സ്വാഗതം ആശംസിച്ചു. കുടുംബവേദി കേന്ദ്ര പ്രസിഡൻറ് നന്ദിനി മോഹൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം നിഹാസ് കിളിമാനൂർ രക്തസാക്ഷി പ്രമേയവും കേന്ദ്രകമ്മിറ്റി അംഗം സൗമ്യ ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. നന്ദിനി മോഹൻ, ശ്രീകുമാർ, രശ്മി രാമചന്ദ്രൻ, ഷാരോൺ വിൻസൻറ് എന്നിവരടങ്ങിയ പ്രസീഡിയം കമ്മിറ്റിയും ബഷീർ വരോട്, പവനൻ മൂലക്കീൽ, മോഹനൻ വെള്ളിനേഴി എന്നിവരടങ്ങിയ സ്റ്റിയറിങ്ങ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു.
ഷാഹിദ ഷാനവാസ്, അനു രാജേഷ്, നിരഞ്ജിനി, ടോണി എം. ആൻറണി (പ്രമേയം), സുരയ്യ ഹമീദ്, സഫീന താജ്, സുജാത് സുധീർ, കൃഷ്ണദാസ് (മിനിറ്റ്സ്) എന്നിവർ വിവിധ കമ്മിറ്റികളുടെ ഭാഗമായി പ്രവർത്തിച്ചു. കുടുംബ വേദി കേന്ദ്ര സെക്രട്ടറി ഉമേഷ് കളരിക്കൽ പ്രവർത്തന റിപ്പോർട്ടും നവോദയ കേന്ദ്ര രക്ഷാധികാരി രഞ്ജിത് വടകര സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളന ക്രഡൻഷ്യൽ റിപ്പോർട്ട് സുധീഷ്കുമാർ അവതരിപ്പിച്ചു. സമ്മേളനത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ പ്രമേയങ്ങൾ ടോണി എം. ആൻറണി, ഷാഹിദ ഷാനവാസ്, അനു രാജേഷ് നിരഞ്ജിനി എന്നിവർ അവതരിപ്പിച്ചു.
നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വാരോട്, രക്ഷാധികാരികളായ സൈനുദീൻ കൊടുങ്ങല്ലൂർ, രവി പാട്യം, നവോദയ ജനറൽ സെക്രട്ടറി റഹീം മടത്തറ, സ്വാഗത സംഘം ചെയർമാൻ മോഹനൻ വെള്ളിനേഴി, കേന്ദ്ര കുടുംബവേദി ട്രഷറർ രാജേഷ് ആനമങ്ങാട് എന്നിവർ സംസാരിച്ചു. കേന്ദ്ര രക്ഷാധികാരി ഹനീഫ മൂവാറ്റുപുഴ, പ്രസിഡൻറ് ലക്ഷ്മണൻ കണ്ടബേത്ത്, ട്രഷറർ കൃഷ്ണകുമാർ ചവറ, ബാലവേദി കേന്ദ്ര പ്രസിഡൻറ് ദിയ മോഹൻദാസ് എന്നിവർ പങ്കെടുത്തു.
കേന്ദ്ര രക്ഷാധികാരി പവനൻ മൂലക്കീൽ പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷാനവാസ് (പ്രസി.), ഷമീം നാണത്ത് (സെക്ര.), അനു രാജേഷ് (ട്രഷ.), രശ്മി രാമചന്ദ്രൻ (വനിതവേദി കൺവീനർ), ബിന്ദു ശ്രീകുമാർ (ബാലവേദി രക്ഷധികാരി), സുരയ്യ ഹമീദ്, കെ.പി. ബാബു, നരസിംഹൻ (വൈ. പ്രസി.), ഷാഹിദ ഷാനവാസ്, ശ്രീകുമാർ, ഹമീദ് നൈന (ജോ. സെക്ര.), സുരേഷ് കൊല്ലം (ജോ. ട്രഷറർ) എന്നിവരടങ്ങിയ 27 അംഗ കേന്ദ്ര എക്സിക്യൂട്ടീവിനെയും 55 അംഗ കേന്ദ്ര കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. കരിവള്ളൂർ മുരളി രചിച്ചു കോട്ടക്കൽ മുരളി സംഗീതം നൽകിയ ‘വരിക വീണ്ടും സ്വതന്ത്ര പ്രഭാതമേ’ എന്ന സംഗീത നൃത്താവിഷ്കാരം, വിവിധ ഏരിയ കമ്മിറ്റികളും, വനിത വേദിയും ബാലവേദിയും സമ്മേളന ഹാളിൽ ഒരുക്കിയ പ്ലോട്ടുകൾ എന്നിവ സമ്മേളനത്തിന് മിഴിവേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.