പ്രത്യേക കേസുകളിൽ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറക്കാം –മന്ത്രാലയം
text_fieldsദമ്മാം: പ്രത്യേക കേസുകളിലൊഴിച്ച് തൊഴിലാളികളുടെ അനുമതിയില്ലാതെ ശമ്പളത്തിൽ കുറവ് വരുത്താൻ തൊഴിലുടമക്ക് അനുമതിയില്ലെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം.
ചില പ്രത്യേക കേസുകളിൽ ഇതിന് അനുമതിയുണ്ടെങ്കിലും കിഴിവ് വേതനത്തിെൻറ 10 ശതമാനത്തിൽ കൂടാൻ പാടില്ല. മന്ത്രാലയത്തിെൻറ മുന്നിലെത്തിയ ചില പരാതികളുടെ വെളിച്ചത്തിലാണ് ഈ വിശദീകരണം. തൊഴിലുടമ ജീവനക്കാരന് വായ്പ നൽകിയിട്ടുണ്ടെങ്കിൽ അത് തിരികെ ഇൗടാക്കുന്നതിനും തൊഴിലാളിയുടെ ഭവന നിർമാണ പദ്ധതിയുണ്ടെങ്കിൽ അതിെൻറ ആവശ്യത്തിനും തൊഴിലാളി നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ പിഴ അടക്കാനും തൊഴിലാളി കമ്പനിയുടെ സ്വത്തുവകകളും ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള നഷ്ടപരിഹാരമായും ശമ്പളത്തിൽ കിഴിവ് നടത്താൻ തൊഴിലുടമക്ക് അനുവാദമുണ്ട്. എന്നാൽ, ഇങ്ങനെ വരുത്തുന്ന കിഴിവ് പ്രതിമാസ ശമ്പളത്തിെൻറ നാലിലൊന്നിൽ കവിയരുത്. വലിയ തുകകൾ ഈ തരത്തിൽ തിരികെപ്പിടിക്കാൻ 10 ശതമാനം മതിയാകില്ലെന്ന് തൊഴിൽ കോടതികളിൽ തെളിയിക്കാൻ സാധിക്കാത്ത പക്ഷം ഇത് കർശനമായി പിന്തുടരേണ്ടി വരും. അപ്പോഴും തൊഴിലാളിയുടെ ശമ്പളത്തിെൻറ പകുതി കവിയുന്നില്ല എന്ന് ഉറപ്പുവരുത്തണം.
അതോടൊപ്പം തൊഴിലാളിയുടെ പ്രാഥമികമായ ജീവിതാവശ്യങ്ങൾ നിവർത്തിക്കാൻ കിഴിവ് കഴിഞ്ഞ ബാക്കിയാകുന്ന ശമ്പളം മതിയാകുമെന്ന് ഉറപ്പാക്കണം. തൊഴിലാളികൾക്ക് അനുഗുണമായ നിരവധി നിയമങ്ങളാണ് സൗദി അറേബ്യ ഓരോ ഘട്ടത്തിലും പറുത്തു വിടുന്നത്. പ്രവാസത്തിെൻറ ആദ്യ നാളുകളിൽ സാധാരണ കണ്ടിരുന്ന തൊഴിൽ നിയമ ലംഘന കേസുകൾക്ക് ഏതാണ്ട് പൂർണതോതിൽ കുറവ് വന്നുകഴിഞ്ഞു. തൊഴിലാളികളുടെ ശമ്പളം ബാങ്ക് വഴി ലഭ്യമാക്കിയതോടെ അധികൃതരുടെ കൃത്യമായ വിശകലനത്തിലും അർഹമായ ശമ്പളം കൃത്യമായി ലഭിക്കുന്നതിനും സഹായമായിട്ടുണ്ട്.
എന്നാൽ, ഈ ആനുകൂല്യങ്ങളെ മറയാക്കി സ്വന്തം നിയമ ലംഘനങ്ങൾ കാരണമായുണ്ടായ പിഴ സംഖ്യ നൽകാതിരിക്കാൻ തൊഴിലാളികൾ നൽകിയ ചില കേസുകളെ പരാമർശിച്ചാണ് മന്ത്രാലയം ഈ തരത്തിലുള്ള വിശദീകരണം പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.