കലാസൃഷ്ടികൾ ഇന്ത്യ-സൗദി സാംസ്കാരിക സൗഹൃദത്തിെൻറ അനുയോജ്യ പ്രതിനിധാനം –അംബാസഡർ
text_fieldsജുബൈൽ: ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ജനങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധത്തിെൻറ ഏറ്റവും അനുയോജ്യമായ പ്രതിനിധാനം കലാസൃഷ്ടികളാണെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഇൗദ്. ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻയും ഇന്ത്യ-സൗദി നയതന്ത്ര ബന്ധത്തിെൻറയും 75ാം വാർഷികം ആഘോഷിക്കുന്നതിെൻറ ഭാഗമായി ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പെയിൻറിങ് പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രമുഖ ഇന്ത്യൻ ചിത്രകാരി സബീഹ മജീദും സൗദി ചിത്രകാരൻ അഹമ്മദ് അൽസലാമയുമാണ് പ്രദർശനം ഒരുക്കിയത്. രണ്ടു രാഷ്ട്രങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങൾ പ്രതിഫലിപ്പിക്കുന്ന വിവിധ ചിത്രകല സേങ്കതങ്ങളായ പോയിൻറലിസം, കാലിഗ്രാഫി, ബാത്വിക് ആർട്ട് തുടങ്ങിയ വ്യത്യസ്ത കലാരൂപങ്ങൾ ഇരുവരും അവതരിപ്പിച്ചു.
പരിപാടിയിൽ അമീർ സഅദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ മുസൈദ് അൽസഉൗദ് പങ്കെടുത്തു. രണ്ടു കലാകാരന്മാരുടെയും കലാസൃഷ്ടികളെ പ്രശംസിച്ച അദ്ദേഹം ഇന്ത്യ - സൗദി സൗഹൃദം ആഘോഷിക്കാനുള്ള ഉദ്യമത്തെ അഭിനന്ദിച്ചു. രാജസ്ഥാനിലെ ഉദയ്പുർ സ്വദേശിനിയായ സബീഹ മജീദ് 15 വർഷത്തിലേറെയായി സൗദിയിൽ പ്രവാസിയാണ്.
ഇന്ത്യ, സൗദി പാരമ്പര്യത്തെയും സാംസ്കാരിക സാമാന്യതകളെയും പ്രതിനിധാനം ചെയ്ത് അവർ നിരവധി പെയിൻറിങ് പരമ്പരകൾ ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥർ, പ്രവാസി കലാസ്നേഹികൾ, വിവിധ ദേശക്കാരായ കലാകാരന്മാർ തുടങ്ങിയവർ മൂന്നു ദിവസങ്ങളിലായി നടന്ന പ്രദർശനം കാണാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.