കേളി പ്രവർത്തകർക്കായി ശിൽപശാല
text_fieldsറിയാദ്: കേളി കലാസാംസ്കാരികവേദിയുടെയും കുടുംബവേദിയുടെയും മുൻനിര പ്രവർത്തകർക്കായി ശിൽപശാല സംഘടിപ്പിച്ചു. സംഘടന പ്രവർത്തനം, വിവിധ മേഖലകളിലെ ഇടപെടൽ, വ്യക്തിത്വ വികാസം, സാമ്പത്തിക അച്ചടക്കം, മാധ്യമരംഗത്തെ ഇടപെടൽ തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. ‘വ്യക്തിത്വവികാസം മാർക്സിയൻ കാഴ്ചപ്പാടിൽ’ വിഷയത്തെ ആസ്പദമാക്കി രക്ഷാധികാരി സമിതി അംഗം ടി.ആർ. സുബ്രഹ്മണ്യനും ‘സംഘാടനം’ വിഷയത്തിൽ സുരേന്ദ്രൻ കൂട്ടായിയും ‘പ്രവാസികളുടെ സാമൂഹിക സാമ്പത്തിക ഇടപെടൽ’ വിഷയത്തിൽ ഗീവർഗീസ് ഇടിചാണ്ടിയും ‘തീരുമാനങ്ങളുടെ പ്രായോഗികതയും ഭൂതകാല പശ്ചാത്തലവും’ വിഷയത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖും ‘മാധ്യമങ്ങളിലേക്കുള്ള സംഘടനാ വാർത്താരൂപവത്കരണം’ വിഷയത്തിൽ ഷമീർ കുന്നുമ്മലും ‘മാറ്റങ്ങളും പുത്തൻ ആശയങ്ങളും’ വിഷയത്തിൽ പ്രസിഡൻറ് സെബിൻ ഇഖ്ബാലും ‘സംഘടന നടപടിക്രമങ്ങൾ നടക്കുന്നതും നടക്കേണ്ടതും’ വിഷയത്തിൽ സെക്രട്ടറി സുരേഷ് കണ്ണപുരവും സംസാരിച്ചു. അവതരിപ്പിച്ച വിഷയങ്ങളിൽ ഉയർന്നുവന്ന ഗൗരവപരമായ ചർച്ചകൾക്ക് വിഷയാവതാരകരും പൊതുകാര്യങ്ങൾക്ക് കെ.പി.എം. സാദിക്കും മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.