ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടം ജിദ്ദയിൽ പൂർത്തിയാവുന്നു
text_fieldsജിദ്ദ: കോൺക്രീറ്റ് ഉപയോഗിച്ച് പണിയുന്ന ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടം (ഖുബ്ബ) ജിദ്ദയിൽ പണി പൂർത്തിയാവുന്നു. 'ജിദ്ദ സൂപ്പർ ഡോം' എന്ന പേരിൽ ഉയരുന്ന താഴികക്കുടം മദീന റോഡിൽ കിങ് അബ്ദുല്ല അന്താരാഷ്ട്ര സ്റ്റേഡിയത്തിനടുത്തായാണ് ഉയരുന്നത്.
തൂണുകളില്ലാതെ മേൽക്കൂര മാത്രമായി പണിയുന്ന താഴികക്കുടത്തിെൻറ വിസ്തീർണം 34,000 ചതുരശ്ര മീറ്ററാണ്. ഇതിെൻറ ഉയരം 46 മീറ്ററും വ്യാസം 210 മീറ്ററുമാണ്.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ് താഴികക്കുടം എന്ന ഗിന്നസ് റെക്കോഡുള്ളത് ടോക്യോയിലെ ഡോമിനാണ്. ഇതിെൻറ വ്യാസം 206 മീറ്റർ ആണ്.
ജിദ്ദയിൽതന്നെ നേരത്തേ ഈ ഇനത്തിൽ മറ്റൊരു താഴികക്കുടം നിലവിലുണ്ട്. 'ജിദ്ദ ഡോം' എന്ന പേരിൽ ഷറഫിയ ഡിസ്ട്രിക്ടിൽ കിങ് ഫഹദ് റോഡും ഫലസ്തീൻ റോഡും സന്ധിക്കുന്ന പ്രദേശത്ത് 1978ൽ ഒരു ആർട്ട് ഗാലറിയായി സ്ഥാപിക്കപ്പെട്ടതാണിത്. അന്നുമുതൽ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സൃഷ്ടികൾ ഇതിനകത്ത് പ്രദർശിപ്പിച്ചുവരുന്നു. 1500 ചതുരശ്ര മീറ്ററാണ് ഇതിെൻറ വിസ്തീർണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.