വേൾഡ് എക്സ്പോ 2030 ആതിഥേയത്വം: സൗദി അപേക്ഷ എക്സ്പോ ബ്യൂറോക്ക് കൈമാറി
text_fieldsജിദ്ദ: വേൾഡ് എക്സ്പോ 2030 ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയുടെ യോഗ്യത വ്യക്തമാക്കിയുള്ള അപേക്ഷ എക്സ്പോ ബ്യൂറോക്ക് കൈമാറി. ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര ബ്യൂറോ ഓഫ് എക്സിബിഷൻസിെൻറ (ബി.ഐ.ഇ) ജനറൽ അസംബ്ലിയുടെ വെർച്വൽ മീറ്റിങ്ങിൽ സൗദി അറേബ്യ പങ്കെടുത്തു. ജനറൽ അസംബ്ലി ലഭിച്ച അപേക്ഷകൾ പരിശോധിക്കുന്നുണ്ട്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ 2023 അവസാനത്തോടെ വോട്ടിങ്ങിൽ അവസാനിക്കും.
അഞ്ച് രാജ്യങ്ങളാണ് വോട്ടെടുപ്പിലുള്ളത്. സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഇറ്റലി, യുക്രെയ്ൻ, റഷ്യ എന്നീ അഞ്ച് രാജ്യങ്ങളാണ് ആറു മാസത്തെ ഈ ആഗോള ഇവൻറിന് ആതിഥേയത്വം വഹിക്കാൻ അപേക്ഷ സമർപ്പിച്ചതെന്ന് റിയാദ് സിറ്റി റോയൽ കമീഷൻ സി.ഇ.ഒ ഫഹദ് ബിൻ അബ്ദുൽ മുഹ്സിൻ അൽറഷീദ് പറഞ്ഞു.
അന്താരാഷ്ട്ര എക്സ്പോ ബ്യൂറോക്ക് ആദ്യമായാണ് സൗദി അപേക്ഷ നൽകുന്നത്. 2030 ഒക്ടോബർ ഒന്ന് മുതൽ 2031 ഏപ്രിൽ ഒന്ന് വരെയാണ് എക്സ്പോ നടക്കുക. കഴിഞ്ഞ ദിവസം പാരീസിൽ ചേർന്ന അന്താരാഷ്ട്ര എക്സിബിഷൻസ് ബ്യൂറോ വേദി തിരഞ്ഞെടുക്കാനുള്ള ഘട്ടം തുടങ്ങി. അഞ്ചു ഘട്ടമായിട്ടാകും ഇത് നടപ്പാക്കുക.
2023 അവസാനത്തോടെ നറുക്കെടുപ്പും പൂർത്തിയാക്കും. സൗദിക്ക് പുറമെ, ദക്ഷിണ കൊറിയ, ഇറ്റലി, യുക്രെയ്ൻ, റഷ്യ എന്നിവരും അപേക്ഷയുമായി രംഗത്തുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യകളിലെ മുന്നേറ്റം, സാംസ്കാരിക വൈവിധ്യം, പൈതൃകം, പരിസ്ഥിതി, സാമൂഹിക സാമ്പത്തിക രംഗം എന്നിവയിലെ ആഗോള മാറ്റങ്ങളാണ് എക്സ്പോയിൽ അവതരിപ്പിക്കുക. വിഷൻ 2030 എന്ന പേരിൽ സൗദിയിലുടനീളം കിരീടാവകാശിയുടെ സാമൂഹിക പരിവർത്തന പദ്ധതി സുപ്രധാന ഘട്ടത്തിലാണ്. 2030 ഓടെ സർവ മേഖലയിലും സമ്പൂർണ മാറ്റം നടപ്പാകുന്ന രാജ്യമായി സൗദി മാറും. ആഗോള ലോജിസ്റ്റിക്സ് ഹബ്ബായും ആഗോള കമ്പനികളുടെ പ്രാദേശിക ആസ്ഥാനമായും ടൂറിസം കേന്ദ്രമായും സൗദിയെ മാറ്റും.
ഈ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് സൗദി എക്സ്പോക്ക് വേദിയാകാൻ അപേക്ഷ നൽകിയത്. റിയാദിൽ വേൾഡ് എക്സ്പോ 2030 നടത്താനുള്ള താൽപര്യം വെളിപ്പെടുത്തി സൗദി കിരീടാവകാശിയും റിയാദ് റോയൽ കമീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ ഒക്ടോബറിലാണ് പ്രഖ്യാപനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.