വേൾഡ് എക്സ്പോ ആതിഥേയത്വം: യു.എ.ഇ പിന്തുണക്ക് നന്ദി അറിയിച്ച് സൗദി കിരീടാവകാശി
text_fieldsജിദ്ദ: എക്സ്പോ 2030ന് ആതിഥേയത്വം വഹിക്കാൻ അപേക്ഷ നൽകിയ സൗദിക്ക് യു.എ.ഇ നൽകിയ പിന്തുണക്ക് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നന്ദി അറിയിച്ചു.
യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദിനെ ടെലിഫോണിൽ വിളിച്ചാണ് കിരീടാവകാശി നന്ദി അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണവും ബന്ധവും വ്യക്തമാക്കുന്നതാണ് യു.എ.ഇ വൈസ് പ്രസിഡൻറ് നൽകിയ പിന്തുണയെന്ന് കിരീടാവകാശി പറഞ്ഞു. യു.എ.ഇയുടെ വികസനവും സമൃദ്ധിയും പ്രതിഫലിപ്പിച്ച എക്സ്പോ 2020െൻറ വിജയത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദിനെ കിരീടാവകാശി അഭിനന്ദിക്കുകയും ചെയ്തു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും കിരീടാവകാശി ടെലിഫോണിൽ സംസാരിച്ചു.
സംഭാഷണത്തിനിടെ എക്സ്പോ 2030 ന് പിന്തുണ നൽകിയ യു.എ.ഇക്ക് നന്ദി പറഞ്ഞു. ദുബൈയിലെ എക്സ്പോ 2020 വിജയത്തിൽ അബൂദബി കിരീടാവകാശിക്ക് അഭിനന്ദനങ്ങൾ നേർന്നു.
യു.എ.ഇക്കും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും വികസനവും ഉണ്ടാകെട്ടയെന്നും കിരീടാവകാശി ആശംസിച്ചു. റിയാദിൽ എക്സ്പോ 2030 ന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ചു അന്താരാഷ്ട്ര എക്സ്പോസിഷൻസ് ഓർഗനൈസിങ് ബ്യൂറോക്ക് (ബി.െഎ.ഇ) ഔദ്യോഗികമായി അേപക്ഷ സമർപ്പിച്ച വിവരം കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്. അപേക്ഷ നൽകിയ ശേഷം യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തും എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. എക്സ്പോ 2020 നടത്താൻ കഴിഞ്ഞ ഏഴു വർഷത്തെ തയാറെടുപ്പിനിടെ അവർ നേടിയ അറിവും അനുഭവവും സഹോദര രാജ്യമായ സൗദി അറേബ്യക്ക് ലഭ്യമാക്കുമെന്നും ട്വിറ്ററിൽ കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.