Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക​ത്താ​ദ്യം;...

ലോ​ക​ത്താ​ദ്യം; റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ച്ച്​​ കൃ​ത്രി​മ ഹൃ​ദ​യ പ​മ്പ് സ്ഥാ​പി​ച്ച്​​ കി​ങ്​ ഫൈസ​ൽ ആ​ശു​പ​ത്രി

text_fields
bookmark_border
ലോ​ക​ത്താ​ദ്യം; റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ച്ച്​​ കൃ​ത്രി​മ ഹൃ​ദ​യ പ​മ്പ് സ്ഥാ​പി​ച്ച്​​ കി​ങ്​ ഫൈസ​ൽ ആ​ശു​പ​ത്രി
cancel

റി​യാ​ദ്​: ലോ​ക​ത്താ​ദ്യ​മാ​യി റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ച്ച്​​ കൃ​ത്രി​മ ഹൃ​ദ​യ പ​മ്പ് വി​ജ​യ​ക​ര​മാ​യി സ്ഥാ​പി​ച്ച്​​ റി​യാ​ദി​ലെ കി​ങ്​ ഫൈ​സ​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി. വൈ​ദ്യ​രം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ ആ​ഗോ​ള നേ​ട്ട​മാ​ണ്​ കി​ങ്​ ഫൈ​സ​ൽ സ്പെ​ഷ​ലി​സ്​​റ്റ്​ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

കൃ​ത്രി​മ​മാ​യു​ണ്ടാ​ക്കി​യ ഹൃ​ദ​യ പ​മ്പ് നെ​ഞ്ചി​ൽ മു​റി​വു​ണ്ടാ​ക്കാ​തെ റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ച്ച്​ അ​ക​ത്ത്​ സ്ഥാ​പി​ക്കു​ന്ന​തി​ൽ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ സം​ഘം വി​ജ​യി​ച്ച​ത്. 35 വ​യ​സ്സു​ള്ള ഒ​രു രോ​ഗി​യി​ലാ​ണ്​ ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ പൂ​ർ​ണ​മാ​യും റോ​ബോ​ട്ടി​ക് കൃ​ത്രി​മ ഹൃ​ദ​യ പ​മ്പ് (ഹാ​ർ​ട്ട്മേ​റ്റ് ത്രീ) ​ഇം​പ്ലാ​ന്‍റേ​ഷ​ൻ ഓ​പ​റേ​ഷ​ൻ ന​ട​ത്തി വി​ജ​യി​ച്ച​ത്. ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്ന് വൃ​ക്ക​ക​ളു​ടെ​യും ശ്വാ​സ​കോ​ശ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​യ രോ​ഗി​യി​ലാ​ണ്​ ഇ​ത്​ സാ​ധ്യ​മാ​യ​ത്. സ്വ​ദേ​ശി യു​വാ​വാ​യ ഈ ​രോ​ഗി നാ​ല്​ മാ​സ​മാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഈ ​നൂ​ത​ന ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ യു​വാ​വി​ന്​​ ജീ​വി​തം തി​രി​ച്ചു​കി​ട്ടി. ത​​ന്‍റെ വീ​ട്ടി​ലേ​ക്കും കു​ടും​ബ​ത്തി​ലേ​ക്കും മ​ട​ങ്ങി​വ​രാ​നു​ള്ള സ്വ​പ്നം സാ​ക്ഷാ​ത്കൃ​ത​മാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ്​ യു​വാ​വും കു​ടും​ബ​വും.

ന​വീ​ക​ര​ണ​ത്തി​ന്​ ധീ​ര​മാ​യ ചു​വ​ടു​വെ​പ്പു​ക​ളാ​ണ്​ ആ​ശു​പ​ത്രി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ന​മ്മു​ടെ​ശേ​ഷി​യെ ആ​​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​താ​ണ്​ ഈ ​നേ​ട്ട​മെ​ന്നും​​ സി.​ഇ.​ഒ ഡോ. ​മ​ജീ​ദ് അ​ൽ ഫ​യാ​ദ് പ​റ​ഞ്ഞു. ഏ​റ്റ​വും നൂ​ത​ന​മാ​യ വൈ​ദ്യ പ്ര​തി​വി​ധി​ക​ളാ​ണ്​ ആ​ശു​പ​ത്രി ഗ​വേ​ഷ​ണ വി​ഭാ​ഗം ക​ണ്ടെ​ത്തി വി​ജ​യി​പ്പി​ക്കു​ന്ന​ത്.

ആ​തു​ര​ശു​ശ്രൂ​ഷ​യി​ൽ സാ​ധ്യ​മാ​കു​ന്ന​തി​ന്‍റെ അ​തി​രു​ക​ൾ വി​പു​ല​മാ​കു​ക​യാ​ണ്. ഈ ​നേ​ട്ടം ആ​ഗോ​ള​ത​ല​ത്തി​ൽ വൈ​ദ്യ​രം​ഗ​ത്തെ ന​വീ​ക​ര​ണ​ത്തി​നു​ള്ള ഒ​രു റ​ഫ​റ​ൻ​സ് എ​ന്ന നി​ല​യി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​നം ഉ​റ​പ്പി​ക്കു​മെ​ന്നും ഡോ. ​അ​ൽ​ഫ​യാ​ദ്​ സൂ​ചി​പ്പി​ച്ചു.

കി​ങ്​ ഫൈ​സ​ൽ സ്പെ​ഷലി​സ്​​റ്റ്​ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ റോ​ബോ​ട്ടി​ക് സ​ർ​ജ​റി മേ​ഖ​ല​യി​ലെ ആ​ഗോ​ള റ​ഫ​റ​ൻ​സ് എ​ന്ന നി​ല​യി​ൽ അ​തി​​ന്‍റെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തി​യ വി​ജ​യ​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ തു​ട​ർ​ച്ച​യാ​ണ്​ ഈ ​നേ​ട്ടം. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ്​ ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ പൂ​ർ​ണ​മാ​യും റോ​ബോ​ട്ടി​ക് ഉ​പ​യോ​ഗി​ച്ച്​ ഹൃ​ദ​യം മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​ൽ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ സം​ഘം വി​ജ​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobotGulf NewsKing Faisal HospitalArtificial Heart Pump
News Summary - world first, King Faisal Hospital Installs Artificial Heart Pump Using Robot
Next Story