സൗദി ആരോഗ്യദുരന്ത നിവാരണ കേന്ദ്രത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
text_fieldsജിദ്ദ: സൗദിയിൽ ആരോഗ്യദുരന്ത നിവാരണത്തിനും പ്രതിസന്ധിപരിഹാരത്തിനുമായി പ്രവർത്തിക്കുന്ന ദേശീയ കേന്ദ്രത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. 'നാഷനൽ സെൻറർ ഫോർ ക്രൈസിസ് ആൻഡ് ഹെൽത്ത് ഡിസാസ്റ്റർ മാനേജ്‌മെൻറി'നെയാണ് തങ്ങളോടൊപ്പം പ്രവർത്തിക്കാൻ ലോകോരോഗ്യ സംഘടന തെരഞ്ഞെടുത്തത്. ഇത് ദേശീയകേന്ദ്രത്തിന് ലഭിച്ച അംഗീകാരമാണെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ പ്രസ്താവിച്ചു.
കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തെ ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ സഹകരണകേന്ദ്രമായിരിക്കുകയാണ് സൗദി ആരോഗ്യദുരന്ത നിവാരണ കേന്ദ്രം.
സുപ്രധാന മേഖലയിൽ ദേശീയവും പ്രാദേശികവുമായ ശേഷികൾ വളർത്തിയെടുക്കുന്നതിൽ കേന്ദ്രം നടത്തിയ ഫലപ്രദമായ പങ്ക് വ്യക്തമാക്കുന്നതാണ് ലഭിച്ച അംഗീകാരമെന്ന് സൗദി ആ
രോഗ്യ മന്ത്രി പറഞ്ഞു. വിഷൻ 203 ലക്ഷ്യപ്രാപ്തിക്കായി മന്ത്രാലയം നടത്തുന്ന വിവിധ സംരംഭങ്ങളിലൊന്നാണ് ഈ ദേശീയ കേന്ദ്രം. ആരോഗ്യ അപകട സാധ്യതകൾ കുറക്കുകയെന്നതും തന്ത്രപ്രധാനമായ ലക്ഷ്യങ്ങളിലുൾപ്പെടും. ദുരന്തനിവാരണത്തിനും ആരോഗ്യ അടിയന്തരാവസ്ഥ കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ സഹകരണ ശൃംഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഇത് വലിയ അംഗീകാരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കിഴക്കൻ മെഡിറ്ററേനിയൻ രാജ്യങ്ങൾക്കായുള്ള റീജനൽ ഓഫിസുമായി ബന്ധപ്പെട്ടാണ് അംഗീകാരം ലഭിച്ചത്. അടിയന്തരാവസ്ഥ കൈകാര്യം ചെയ്യൽ, ആരോഗ്യദുരന്ത നിവാരണം എന്നീ രംഗങ്ങളിൽ കഴിഞ്ഞ രണ്ടു വർഷമായി ലോകാരോഗ്യ സംഘടനയുമായി തുടരുന്ന സഹകരണത്തിെൻറയും ഭരണാധികാരികളുടെ പിന്തുണയുടെയും ഫലമാണ് ഈ അംഗീകാര സിദ്ധി. പ്രതിസന്ധികളും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യ മന്ത്രാലയത്തിെൻറ ചുമതലകൾ നടപ്പാക്കുന്ന കൺട്രോൾ റൂമാണ് ദേശീയ ആരോഗ്യനിവാരണ കേന്ദ്രം. മന്ത്രാലയത്തിനും റെഡ് ക്രസൻറ്, സിവിൽ ഡിഫൻസ് തുടങ്ങിയ സർക്കാർ ഏജൻസികൾക്കുമിടയിൽ പാലമായാണ് കേന്ദ്രം വർത്തിക്കുന്നത്.
ദുരന്തമുണ്ടാകുേമ്പാൾ സ്ഥിതി വിശകലനം ചെയ്യുന്നതോടൊപ്പം റിപ്പോർട്ടുകൾ തയാറാക്കൽ, ദുരന്തങ്ങൾ തടയുന്നതിനുള്ള പ്രവർത്തന പദ്ധതി തയാറാക്കൽ, സംഭവങ്ങളുണ്ടാവുേമ്പാൾ അവയുടെ പ്രത്യാഘാതങ്ങൾ നേരിടാൻ തയാറാകൽ തുടങ്ങിയ പ്രവർത്തനങ്ങൾ കേന്ദ്രം നടത്തുന്നു.
വിവിധ മേഖലകളിലായി പ്രധാന കേന്ദ്രത്തിനു കീഴിൽ 29 ശാഖകളുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ വിവിധ പരിപാടികൾ കേന്ദ്രത്തിനു കീഴിൽ നടന്നിട്ടുണ്ട്. ആരോഗ്യ ദുരന്തനിവാരണ രംഗത്ത് നടത്തിയ പരിശീലനപരിപാടികളുടെ ഗുണഭോക്താക്കളുടെ എണ്ണം 250ലധികമായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.