വേൾഡ് മലയാളി കൗൺസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsറിയാദ്: വേൾഡ് മലയാളി കൗൺസിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ആൽ ഖർജിൽ വിപുലമായ പരിപാടികളോടെ നടന്ന ആഘോഷം വൈകീട്ട് ഏഴിന് തുടങ്ങി രാത്രി 12.30 വരെ നീണ്ടു.
സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തി ഗാനാലാപനം, കുട്ടികളുടെ വിവിധതരം കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ, ക്വിസ് പരിപാടി എന്നിവ അരങ്ങേറിയതായി കൗൺസിൽ മീഡിയ കൺവീനർ കെ.കെ. തോമസ് അറിയിച്ചു.
ഡെയ്സി സന്തോഷ് ആഘോഷം ഉദ്ഘാടനം ചെയ്തു. എൽദോസ് മാത്യു, കനകലാൽ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രസിഡൻറ് ഡോ. ടി.ജെ. ഷൈൻ, ചെയർമാൻ ഡോ. ജയചന്ദ്രൻ, തങ്കച്ചൻ വർഗീസ്, സ്വപ്ന ജയചന്ദ്രൻ, സെക്രട്ടറി സന്തോഷ് നോർബർട്ട് എന്നിവർ പങ്കെടുത്തു. ബിജു രാജൻ, സിജോ വർഗീസ്, ജയകുമാർ, കെവിൻ പോൾ, വിപിൻ പോൾ, ബോസ്, എബ്രഹാം പാമ്പാടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സ്വാതന്ത്ര്യത്തിനു വേണ്ടി ത്യാഗം സഹിച്ചവരെയും ജീവൻ ബലി നൽകിയവരേയും ചടങ്ങിൽ അനുസ്മരിച്ചു. നിരന്തരമായ സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം നിലനിർത്തേണ്ടതിെൻറ ആവശ്യകത എല്ലാവരും ഊന്നി പറഞ്ഞു. കലാപരിപാടികളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണത്തോട് കൂടി പരിപാടികൾ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.