പുതുവർഷാരംഭം കളറാക്കി വേൾഡ് മലയാളി ഫെഡറേഷൻ
text_fieldsറിയാദ്: പുതിയ വർഷത്തെ ആഘോഷത്തോടെ വരവേറ്റ് വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ക്രിസ്മസ് ആഘോഷവും കേക്ക് മുറിയും നടന്നു. റിയാദിലെ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ അഡ്വൈസറി അംഗം ശിഹാബ് കോട്ടുകാട്, ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ അടക്കം റിയാദിലെ സാമൂഹിക സാംസ്കാരിക നേതാക്കൾ സംസാരിച്ചു.സജിൻ നിഷാൻ അവതാരകനായിരുന്നു.
റിയാദ് കൗൺസിൽ മുഖ്യ രക്ഷാധികാരി അലി ആലുവ, പ്രസിഡൻറ് കബീർ പട്ടാമ്പി, സെക്രട്ടറി സലാം പെരുമ്പാവൂർ, ട്രഷറർ ബിൻയാമിൻ ബിൽറു, വൈസ് പ്രസിഡന്റ് നിസാർ പള്ളിക്കശ്ശേരി, വനിത ഫോറം പ്രസിഡന്റ് സാബ്രിൻ ഷംനാസ്, സെക്രട്ടറി അഞ്ജു അനിയൻ, ട്രഷറർ അഞ്ജു ആനന്ദ്, കോഓഡിനേറ്റർ കാർത്തിക അനീഷ്, ജോ.സെക്രട്ടറി മിനുജ മുഹമ്മദ്, മിഡിലീസ്റ്റ് കൗൺസിൽ വിമൻസ് ഫോറം കോഓഡിനേറ്റർ വല്ലി ജോസ്, സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അൻസാർ വർക്കല, വൈസ് പ്രസിഡൻറ് സുബി സുനിൽ, നാഷനൽ ബിസിനസ് ഫോറം കോഓഡിനേറ്റർ നസീർ ഹനീഫ, തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.
റിയാദ് കൗൺസിൽ അംഗങ്ങളും കുടുംബങ്ങളും അടക്കം നിരവധിയാളുകൾ പുതുവർഷ ആഘോഷ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.