Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേൾഡ് മലയാളി ഫെഡറേഷൻ...

വേൾഡ് മലയാളി ഫെഡറേഷൻ ദ്വിവത്സര ആഗോളസംഗമം സൗദിതല രജിസ്ട്രേഷൻ ആരംഭിച്ചു

text_fields
bookmark_border
world malayali federation
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ദ്വി​വ​ത്സ​ര ആ​ഗോ​ള​സം​ഗ​മം സൗ​ദി​ത​ല ര​ജി​സ്ട്രേ​ഷ​ൻ ഗ്ലോ​ബ​ൽ ഹെ​ൽ​പ്​ ഡെ​സ്ക് ഫെ​സി​ലി​റ്റേ​റ്റ​ർ ഡോ. ​ആ​നി ലി​ബു ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ നാ​ലാ​മ​ത് ദ്വി​വ​ത്സ​ര ആ​ഗോ​ള സം​ഗ​മ​ത്തി​െൻറ സൗ​ദി​ത​ല ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. റി​യാ​ദ്​ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്ലോ​ബ​ൽ ഹെ​ൽ​പ്​ ഡെ​സ്ക് ഫെ​സി​ലി​റ്റേ​റ്റ​ർ ഡോ. ​ആ​നി ലി​ബു (അ​മേ​രി​ക്ക) വ​ർ​ഗീ​സ് ജോ​സ​ഫ്, സാ​നു എ​ന്നി​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കി തു​ട​ക്കം​കു​റി​ച്ചു.

ആ​ക​ർ​ഷ് രാ​ജ​ൻ, സ​ജ്ന സ​ലീം, ന​ബീ​ൽ പാ​ണ്ട്യാ​ട് തു​ട​ങ്ങി​യ​വ​രു​ടെ മെം​ബ​ർ​ഷി​പ് ഫോ​റം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി പ്ര​വാ​സി സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​െൻറ നാ​ലാ​മ​ത് ദ്വി​വ​ത്സ​ര ആ​ഗോ​ള സം​ഗ​മം ന​ട​ക്കു​ന്ന​ത്​ താ​യ്​​ല​ൻ​ഡി​ലെ ബാ​ങ്കോ​ക്കി​ലാ​ണ്. ജ​നു​വ​രി 26, 27, 28 തീ​യ​തി​ക​ളി​ലാ​ണ്​ സ​മ്മേ​ള​നം.

റി​യാ​ദ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ഷം​നാ​സ് അ​യ്യൂ​ബ്​ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി നാ​ഷ​ന​ൽ, റി​യാ​ദ് കൗ​ൺ​സി​ലു​ക​ളു​ടെ ഫ​ല​കം ന​ൽ​കി ഡോ. ​ആ​നി ലി​ബു​വി​നെ ആ​ദ​രി​ച്ചു. ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ നൗ​ഷാ​ദ് ആ​ലു​വ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഗ്ലോ​ബ​ൽ ഈ​വ​ൻ​റ്​ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ​ലി മ​രോ​ട്ടി​ക്ക​ൽ, മി​ഡി​ലീ​സ്​​റ്റ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ ലെ​യ്സ്, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സ​ലാം പെ​രു​മ്പാ​വൂ​ർ, സൗ​ദി നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ ഡൊ​മി​നി​ക് സാ​വി​യോ.

നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ജാ​ഫ​ർ ചെ​റ്റാ​ലി, നാ​ഷ​ന​ൽ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ റാ​ഫി കൊ​യി​ലാ​ണ്ടി, നാ​ഷ​ന​ൽ ജീ​വ​കാ​രു​ണ്യ കോ​ഓ​ഡി​നേ​റ്റ​ർ ക​ബീ​ർ പ​ട്ടാ​മ്പി, നാ​ഷ​ന​ൽ ഐ.​ടി കോ​ഓ​ഡി​നേ​റ്റ​ർ ഷം​നാ​ദ് കു​ള​ത്തൂ​പ്പു​ഴ, നാ​ഷ​ന​ൽ ഹെ​ൽ​ത്ത് കോ​ഓ​ഡി​നേ​റ്റ​ർ ജെ​സ്സി, അ​ൽ​ഖ​ർ​ജ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് ചി​റ​ക്ക​ൽ, വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ൻ​റ്​ വ​ല്ലി ജോ​സ്, വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി അ​ഞ്​​ജു​ അ​നി​യ​ൻ.

അ​ലി ആ​ലു​വ, ഷൈ​ജു നി​ല​മ്പൂ​ർ, ഹെൻറി തോ​മ​സ്, ക​ന​ക​ദാ​സ്, സ​ഹീ​ർ മു​ഹി​യു​ദ്ദീ​ൻ, അ​ബ്ബാ​സ്, മൈ​മൂ​ന അ​ബ്ബാ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ജാ​നി​ഷ് അ​യ്യാ​ട​ൻ സ്വാ​ഗ​ത​വും ക​ൾ​ച​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ അ​ൻ​സാ​ർ വ​ർ​ക്ക​ല ന​ന്ദി​യും പ​റ​ഞ്ഞു. ഗ്ലോ​ബ​ൽ ക​ൺ​വെ​ൻ​ഷ​നി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ൾ​ക്ക് +966 560343591 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingSaudi arabiaWorld malayali federation
News Summary - World Malayali Federation-Global Meeting- Saudi-registration has started
Next Story