വേൾഡ് മലയാളി ഫെഡറേഷൻ സ്തനാർബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജിദ്ദ കൗൺസിൽ ഹെൽത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജിദ്ദ അൽ റയാൻ ഇന്റർനാഷനൽ ക്ലിനിക് ഓഡിറ്റോറിയത്തിൽ സ്തനാർബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജിദ്ദ കൗൺസിൽ പ്രസിഡന്റ് മോഹൻ ബാലൻ യോഗം ഉദ്ഘാടനം ചെയ്തു.
ജിദ്ദ കൗൺസിൽ വൈസ് പ്രസിഡന്റ് കൂടിയായ ഡോ. വിനീത പിള്ള സ്തനാർബുദത്തെക്കുറിച്ച് പ്രഭാഷണം നടത്തി. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് അവർ മറുപടി നൽകി. നാഷനൽ കോഓഡിനേറ്റർ വിലാസ് കുറുപ്പ്, രക്ഷാധികാരി മിർസ ഷെരീഫ്, ജിദ്ദ അൽ റയാൻ ഇന്റർനാഷനൽ ക്ലിനിക് ഡയറക്ടർ ഡോ. മുഷ്‌ഖാത് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി യൂനുസ് അഹമ്മദ് സ്വാഗതവും ട്രഷറർ സുശീല ജോസഫ് നന്ദിയും പറഞ്ഞു. വനിത വിഭാഗം കൺവീനർ സോഫിയ ബഷീർ അവതാരകയായിരുന്നു, ഹെൽത്ത് ഫോറം കൺവീനർ ശിവാനന്ദൻ, ജോസഫ് വർഗീസ്, പ്രിയ സന്ദീപ്, രേണുക ശിവൻ, കൃപ സന്തോഷ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.