Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോക സീനീയർ...

ലോക സീനീയർ വെയ്​റ്റ്​ലിഫ്​റ്റ്​ ചാമ്പ്യൻഷിപ്പിന് റിയാദിൽ തുടക്കം

text_fields
bookmark_border
ലോക സീനീയർ വെയ്​റ്റ്​ലിഫ്​റ്റ്​ ചാമ്പ്യൻഷിപ്പിന് റിയാദിൽ തുടക്കം
cancel
camera_alt

ലോക സീനീയർ വെയ്​റ്റ്​ലിഫ്​റ്റ്​ ചാമ്പ്യൻഷിപ്പ്​ റിയാദിൽ സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി വൈസ് പ്രസിഡൻറ്​ അമീർ ഫഹദ് ബിൻ ജലവി ബിൻ അബ്​ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു

റിയാദ്​: ലോക സീനീയർ വെയ്​റ്റ്​ലിഫ്​റ്റ്​ ചാമ്പ്യൻഷിപ്പിന് റിയാദിൽ തുടക്കമായി. ഇൻറർനാഷനൽ വെയ്റ്റ്‌ലിഫ്റ്റിങ്​ ഫെഡറേഷൻ പ്രസിഡൻറ്​ മുഹമ്മദ് ജലൂദി​െൻറയും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ദേശീയ ഫെഡറേഷനുകളുടെ തലവന്മാരുടെയും സാന്നിധ്യത്തിൽ റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് ഒളിമ്പിക്‌സ് കോംപ്ലക്‌സിലെ സ്‌പോർട്‌സ് മന്ത്രാലയ ഹാളിലാണ്​ ചാമ്പ്യൻഷിപ്പ്​ ആരംഭിച്ചത്​. കായിക മന്ത്രി അമീർ അബ്​ദു​ൽ അസീസ് ബിൻ തുർക്കി അൽ ഫൈസലിനുവേണ്ടി സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി വൈസ് പ്രസിഡൻറ്​ അമീർ ഫഹദ് ബിൻ ജലവി ബിൻ അബ്​ദുൽ അസീസ് ചാമ്പ്യൻഷിപ്പ്​ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്​ച​ ആരംഭിച്ച മത്സരങ്ങൾ ഈ മാസം 17 ന്​ സമാപിക്കും. മത്സരങ്ങൾ കാണാൻ പൊതുജനങ്ങൾക്ക്​ സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്​.

വിവിധ ഭാര വിഭാഗങ്ങളിലായി ആറ്​ ഇന്ത്യൻ താരങ്ങളും മത്സരിക്കുന്നുണ്ട്​. 49 കിലോ വനിതാ വിഭാഗത്തിൽ മീരാഭായ്​ ചാനു, 55 കിലോ വനിതാവിഭാഗത്തിൽ ബിന്ദ്ര്യാനി ദേവി, 73 കിലോ പുരുഷ വിഭാഗത്തിൽ അച്ചിന്ദ ഷൗലി, അജിത്​ നാരായൻ, 109 കിലോ പുരുഷ വിഭാഗത്തിൽ ഗുരുദീപ്​ സിങ്​, 61 കിലോ വിഭാഗത്തിൽ സുഭം തനാജി തോഡ്​കർ എന്നിവരാണ്​ ഇന്ത്യൻ കരുത്ത്​ തെളിയിക്കാനെത്തുന്നത്​.

ഉദ്​ഘാടനത്തോടനുബന്ധിച്ച്​ വിവിധ കലാപരിപാടികളും അരങ്ങേറി. സൗദിയുടെ ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യ അന്താരാഷ്​ട്ര ചാമ്പ്യൻഷിപ്പിന്​ സംഘാടക സമിതി എല്ലാ ഒരുക്കങ്ങളും നേരത്തെ പൂർത്തിയാക്കിയിരുന്നു. 2024 ലെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നതിന് ഇതിലെ പങ്കാളിത്തം നിർബന്ധമാണ്. അതിനാൽ ലോകമെമ്പാടുമുള്ള 170-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 2,500 പുരുഷ-വനിതാ അത്‌ലറ്റുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്​​​.

ഒരു വർഷം മുമ്പാണ്​ ലോക സീനിയർ വെയ്​റ്റ്​ലിഫ്​റ്റ്​ ചാമ്പ്യൻഷിപ്പിന്​ റിയാദ് ആതിഥേയത്വം വഹിക്കുമെന്ന പ്രഖ്യാപനമുണ്ടായത്​​. അന്ന്​ മുതൽ സംഘാടക സമിതി ഒരുക്കം ആരംഭിച്ചിരുന്നു​. വിസ നൽകൽ, പങ്കെടുക്കുന്ന ആളുകളെ ഉൾക്കൊള്ളുന്നതിനായി ഒമ്പത് ഹോട്ടലുകൾ തെരഞ്ഞെടുത്ത്​ തയ്യാറാക്കൽ, ലോജിസ്​റ്റിക് ക്രമീകരണങ്ങൾ ഒരുക്കൽ, മീഡിയ, മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, സന്നദ്ധസേവനം എന്നീ സംഘങ്ങളുടെ ക്രമീകരണം, വെയ്​റ്റ്​ലിഫ്​റ്റ്​ ഉപകരണങ്ങളിൽ വിദഗ്ധരായ അന്താരാഷ്​ട്ര കമ്പനികളുമായി കരാറുകളുണ്ടാക്കൽ എന്നിവ നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്​.

കായികതാരങ്ങളെ റസിഡൻസ് ഹാളിൽ നിന്ന് പരിശീലന, മത്സര ഹാളിലേക്ക് കൊണ്ടുപോകുന്നതിന് 20 ബസുകൾ, കായികതാരങ്ങൾക്കായി പരിശീലനത്തിന്​ 70ലധികം പരിശീലന പ്ലാറ്റ്‌ഫോമുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

മത്സരത്തിൽ പ​ങ്കെടുക്കുന്നവർക്കുള്ള പരിശീലന ഷെഡ്യൂൾ രാവിലെ എട്ട് മുതൽ രാത്രി 10 വരെയാണ്​. ഡൈനിങ്​ കോർണർ, അതിവേഗ ഇൻറർനെറ്റ് കണക്ഷൻ സേവനം, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 60-ലധികം മാധ്യമ പ്രവർത്തക​ർക്ക്​ സൗകര്യമൊരുക്കാൻ മീഡിയ സെൻറർ എന്നിവയും സംഘാടന സമിതി ഒരുക്കിയിട്ടുണ്ട്​. ചാമ്പ്യൻഷിപ്പ്​​ മത്സരങ്ങൾ കാണാൻ പൊതുജനങ്ങൾക്ക് പൂർണമായും സൗജന്യ പ്രവേശനമാണ്​ അനുവദിച്ചിട്ടുള്ളതെന്നും സംഘാടക സമിതി വ്യക്തമാക്കി​.

വെയ്​റ്റ്​ ലിഫ്​റ്റ്​ ചാമ്പ്യൻഷിപ്പ്​ വിജയകരമാക്കാൻ സംഘാടക സമിതി നടത്തിയ മഹത്തായ ശ്രമങ്ങളെ ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ദ ഗെയിം പ്രസിഡൻറ്​ മുഹമ്മദ് ജലൂദ് അഭിനന്ദിച്ചു. 2021 ൽ ജിദ്ദയിൽ ആതിഥേയത്വം വഹിച്ച ലോക യൂത്ത് വെയിറ്റ്​ലിഫ്​റ്റ്​ ചാമ്പ്യൻഷിപ്പ്​ മികച്ച വിജയമാണ്​ നേടിയത്​. മറ്റൊരു ചാമ്പ്യൻഷിപ്പി​െൻറ​ തെരഞ്ഞെടുപ്പിൽ ആ വിജയം ഏറ്റവും വലിയ സ്വാധീനം ചെലുത്തി. 2024 ലെ പാരീസ് ഒളിമ്പിക്‌സിലേക്കുള്ള ആദ്യത്തെ ട്രാൻസിറ്റ് സ്​റ്റോപ്പായിരിക്കും സൗദി അറേബ്യ. ഈ ടൂർണമെൻറിന്​ സംഘാടക സമിതി പുതിയ കായിക ഉപകരണങ്ങൾ ഒരുക്കിയതിനെ ജലൂദ്​ പ്രശംസിച്ചു.


മത്സരത്തിന്റെ ഷെഡ്യൂൾ:

  • സെപ്​തം. 5 രാവിലെ 11.30: വനിത (55 കിലോ ഡി)
  • സെപ്​തം. 5 ഉച്ചക്ക്​ 2: പുരുഷൻ (61 കിലോ സി)
  • സെപ്​തം. 5 വൈകീട്ട്​ 4.30: വനിത (49 കിലോ ബി)
  • സെപ്​തം. 5 വൈകീട്ട്​ 7: വനിത (49 കിലോ എ)
  • സെപ്​തം. 5 രാത്രി 10: പുരുഷൻ (55 കിലോ എ)
  • സെപ്​തം. 5 രാത്രി 12: വനിത (55 കിലോ സി)
  • സെപ്​തം. 6 രാവിലെ 11.30: പുരുഷൻ (67 കിലോ ഡി)
  • സെപ്​തം. 6 ഉച്ചക്ക്​ 2: പുരുഷൻ (61 കിലോ ബി)
  • സെപ്​തം. 6 വൈകീട്ട്​ 4.30: വനിത (55 കിലോ ബി)
  • സെപ്​തം. 6 വൈകീട്ട്​ 7: പുരുഷൻ (61 കിലോ എ)
  • സെപ്​തം. 6 രാത്രി 10: വനിത (55 കിലോ എ)
  • സെപ്​തം. 6 രാത്രി 12: പുരുഷൻ (67 കിലോ സി)
  • സെപ്​തം. 7 രാവിലെ 11.30: വനിത (59 കിലോ ഇ)
  • സെപ്​തം. 7 ഉച്ചക്ക്​ 2: വനിത (59 കിലോ ഡി)
  • സെപ്​തം. 7 വൈകീട്ട്​ 4.30: വനിത (59 കിലോ സി)
  • സെപ്​തം. 7 വൈകീട്ട്​ 7: പുരുഷൻ (67 കിലോ ബി)
  • സെപ്​തം. 7 രാത്രി 10: വനിത (67 കിലോ എ)
  • സെപ്​തം. 8 ഉച്ചക്ക്​ 2: പുരുഷൻ (73 കിലോ ഇ)
  • സെപ്​തം. 8 വൈകീട്ട്​ 4.30: പുരുഷൻ (73 കിലോ ഡി)
  • സെപ്​തം. 8 വൈകീട്ട്​ 7: വനിത (59 കിലോ ബി)
  • സെപ്​തം. 8 രാത്രി 10: വനിത (59 കിലോ എ)
  • സെപ്​തം. 9 രാവിലെ 11.30: വനിത (64 കിലോ ഡി)
  • സെപ്​തം. 9 ഉച്ചക്ക്​ 2: പുരുഷൻ (73 കിലോ സി)
  • സെപ്​തം. 9 വൈകീട്ട്​ 4.30: വനിത (64 കിലോ സി)
  • സെപ്​തം. 9 വൈകീട്ട്​ 7: പുരുഷൻ (73 കിലോ ബി)
  • സെപ്​തം. 9 രാത്രി 10: പുരുഷൻ (73 കിലോ എ)
  • സെപ്​തം. 10 രാവിലെ 11.30: പുരുഷൻ (89 കിലോ ഡി)
  • സെപ്​തം. 10 ഉച്ചക്ക്​ 2: പുരുഷൻ (81 കിലോ ഡി)
  • സെപ്​തം. 10 വൈകീട്ട്​ 4.30: പുരുഷൻ (81 കിലോ സി)
  • സെപ്​തം. 10 വൈകീട്ട്​ 7: വനിത (64 കിലോ ബി)
  • സെപ്​തം. 10 രാത്രി 10: വനിത (64 കിലോ എ)
  • സെപ്​തം. 10 രാത്രി 12: പുരുഷൻ (89 കിലോ സി)
  • സെപ്​തം. 11 രാവിലെ 11.30: വനിത (71 കിലോ ഡി)
  • സെപ്​തം. 11 ഉച്ചക്ക്​ 2: പുരുഷൻ (81 കിലോ ബി)
  • സെപ്​തം. 11 വൈകീട്ട്​ 4.30: പുരുഷൻ (89 കിലോ ബി)
  • സെപ്​തം. 11 വൈകീട്ട്​ 7: പുരുഷൻ (81 കിലോ എ)
  • സെപ്​തം. 11 രാത്രി 10: പുരുഷൻ (89 കിലോ എ)
  • സെപ്​തം. 11 രാത്രി 12: വനിത (71 കിലോ സി)
  • സെപ്​തം. 13 രാവിലെ 11.30: പുരുഷൻ (96 കിലോ സി)
  • സെപ്​തം. 13 ഉച്ചക്ക്​ 2: വനിത (71 കിലോ ബി)
  • സെപ്​തം. 13 വൈകീട്ട്​ 4.30: പുരുഷൻ (96 കിലോ ബി)
  • സെപ്​തം. 13 വൈകീട്ട്​ 7: പുരുഷൻ (96 കിലോ എ)
  • സെപ്​തം. 13 രാത്രി 10: വനിത (71 കിലോ എ)
  • സെപ്​തം. 13 രാത്രി 12: പുരുഷൻ (102 കിലോ സി)
  • സെപ്​തം. 14 രാവിലെ 11.30: വനിത (76 കിലോ സി)
  • സെപ്​തം. 14 ഉച്ചക്ക്​ 2: പുരുഷൻ (102 കിലോ ബി)
  • സെപ്​തം. 14 വൈകീട്ട്​ 4.30: വനിത (76 കിലോ ബി)
  • സെപ്​തം. 14 വൈകീട്ട്​ 7: വനിത (76 കിലോ എ)
  • സെപ്​തം. 14 രാത്രി 10: പുരുഷൻ (102 കിലോ എ)
  • സെപ്​തം. 14 രാത്രി 12: വനിത (81 കിലോ സി)
  • സെപ്​തം. 15 രാവിലെ 11.30: വനിത (87 കിലോ സി)
  • സെപ്​തം. 15 ഉച്ചക്ക്​ 2: പുരുഷൻ (81 കിലോ ബി)
  • സെപ്​തം. 15 വൈകീട്ട്​ 4.30: വനിത (87 കിലോ ബി)
  • സെപ്​തം. 15 വൈകീട്ട്​ 7: വനിത (81 കിലോ എ)
  • സെപ്​തം. 15 രാത്രി 10: പുരുഷൻ (87 കിലോ എ)
  • സെപ്​തം. 15 രാത്രി 12: വനിത (109 കിലോ സി)
  • സെപ്​തം. 16 രാവിലെ 11.30: വനിത (87 കിലോ സി)
  • സെപ്​തം. 16 ഉച്ചക്ക്​ 2: വനിത (87 കിലോ ബി)
  • സെപ്​തം. 16 വൈകീട്ട്​ 4.30: വനിത (109 കിലോ ബി)
  • സെപ്​തം. 16 വൈകീട്ട്​ 7: വനിത (87 കിലോ എ)
  • സെപ്​തം. 16 രാത്രി 10: പുരുഷൻ (109 കിലോ എ)
  • സെപ്​തം. 17 ഉച്ചക്ക്​ 2: പുരുഷൻ (109 കിലോ സി)
  • സെപ്​തം. 17 വൈകീട്ട്​ 4.30: പുരുഷൻ (109 കിലോ ബി)
  • സെപ്​തം. 17 വൈകീട്ട്​ 7: പുരുഷൻ (109 കിലോ എ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhSaudi ArabiaWorld Senior Weightlifting Championship
News Summary - World Senior Weightlifting Championship in Riyadh
Next Story