ലോകത്തിലെ ഏറ്റവും വലിയ കോഫി പെയിൻറിങ്: സൗദി വനിതക്ക് ഗിന്നസ് നേട്ടം
text_fieldsദമ്മാം: ലോകത്തിലെ ഏറ്റവും വലിയ കോഫി പെയിൻറിങ് ചെയ്ത് ഗിന്നസ് ബുക്കിൽ ഇടംപിടിക്കുന്ന ആദ്യ സൗദി വനിതയായി ചിത്രകാരി ഒഹുദ് അബ്ദുല്ല അൽമാൽക്കി. കാലാവധി കഴിഞ്ഞ ചായപ്പൊടികൾ ഉപയോഗിച്ച് സൗദി അറേബ്യയിലെയും യു.എ.ഇയിലെയും ഏഴു പ്രമുഖരെ വരച്ചാണ് ഇവർ നേട്ടം സ്വന്തം പേരിലാക്കിയത്. 220.968 ചതുരശ്ര മീറ്ററിലും 15.84 മീറ്റർ നീളത്തിലും 13.95 മീറ്റർ വീതിയിലും ഏഴു കോട്ടൺ തുണികളാൽ ബന്ധിപ്പിച്ച കാൻവാസിലാണ് ഒഹുദ് അബ്ദുല്ല അൽമാൽക്കി ചിത്രം വരച്ചിരിക്കുന്നത്. കാലഹരണപ്പെട്ട ഏകദേശം നാലരക്കിലോ കാപ്പിപ്പൊടി വെള്ളത്തിൽ കലർത്തി തവിട്ട് നിറത്തിലാണ് ചിത്രങ്ങൾ വരച്ചത്. പരമ്പരാഗത ബദൂവിയൻ ഡെക്കറേഷൻ സ്റ്റൈലായ 'സാദു'ശൈലിയിലാണ് ചിത്രത്തിെൻറ അരികുകൾ ചെയ്തിരിക്കുന്നത്.
45 ദിവസത്തെ ശ്രമത്തിനൊടുവിലാണ് ചിത്രങ്ങൾ പൂർത്തീകരിച്ചത്. ഗിന്നസ് ബുക്കിനുവേണ്ടി ചിത്രം നിർമിക്കുന്നതിെൻറ ഒാരോ നിമിഷവും ചിത്രീകരിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് ഇൗ ചിത്രരചനയിലൂടെയെന്ന് ഒഹുദ് അബ്ദുല്ല അൽമാൽക്കി പറഞ്ഞു. അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ രാജാവ്, ശൈഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാൻ, സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ്, ശൈഖ് ഖലീഫ ബിൻ സായിദ് അൽനഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം, ബിൻ സായിദ് അൽനഹ്യാൻ, സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് എന്നിവരുടെ ചിത്രങ്ങളാണ് വരച്ചത്. തനിക്കു ചുറ്റുമുള്ള ആളുകളുടെ പിന്തുണയില്ലാതെ ഈ മഹത്തായ നേട്ടം തനിക്ക് ൈകവരിക്കാൻ സാധിക്കുമായിരുന്നില്ലെന്നും അവർ പറഞ്ഞു. സൗദി അറേബ്യയിലും അതിനപ്പുറത്തുമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിന് ഇത് സഹായിക്കുമെന്ന് താൻ ആഗ്രഹിക്കുന്നതായും അവർ കൂട്ടിേച്ചർത്തു. അനവധി ചിത്രകാരികളുള്ള അറബ് മേഖലക്ക് അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് ഇൗ രംഗത്തെ വിദഗ്ധർ അഭിപ്രായെപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.