'വോ... 20-22': വിസ്മയ വിലയൊരുക്കി സിറ്റി ഫ്ലവര്‍, നാളെ തുടക്കം
text_fieldsറിയാദ്: ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ബുധനാഴ്ച മുതല്‍ സൗദിയിലെ സിറ്റി ഫ്ലവര്‍ ഔട്ട്‌ലെറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ പ്രത്യേക ഓഫറിന് തുടക്കമാകും. 'വോ... 20-22' എന്ന പേരില്‍ അതിശയ വിലയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
20 - 22 റിയാല്‍ മോഹവിലയില്‍ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള സാധനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഓഫറിൽ ലഭിക്കുന്നത്. മാത്രമല്ല ശൈത്യകാല വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വിലകിഴിവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ വിലക്കിഴിവ് സിറ്റി ഫ്ലവറിന്‍റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും. ഉപഭോക്താക്കളെ കാത്തിരിക്കുന്ന ആകര്‍ഷകമായ ഓഫര്‍ സ്വന്തമാക്കാന്‍ അസുലഭ അവസരമാണിതെന്ന് മാനേജ്മെന്റ് വാർത്താകുറിപ്പിൽ അറിയിച്ചു. ഉപഭോതാക്കള്‍ക്ക് അവശ്യമുള്ളത് എല്ലാം 'വോ... 20-22'ല്‍ ലഭ്യമാകും.
ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി, ശീതകാല പ്രതിരോധ വസ്ത്രശേഖരം, ആകര്‍ഷകമായ മോഡലുകളില്‍ ട്രാവല്‍ ബാഗുകളുടെ വലിയ ശേഖരം, ഭക്ഷ്യവിഭവങ്ങളുടെ ശേഖരം അടക്കം എറ്റവും കുറഞ്ഞ വിലയില്‍ ഷോപ്പിങ് നടത്താന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുമെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.