പ്രവാസി എഴുത്തുകാരൻ എം.കെ. ജയകൃഷ്ണൻ നിര്യാതനായി
text_fieldsജുബൈൽ: ദീർഘകാലം ജുബൈലിൽ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ചിത്രകാരനും എഴുത്തുകാരനുമായ കോഴിക്കോട് വടകര കരിമ്പനപ്പാലം ‘ഭാഗ്യ’യിൽ എം.കെ. ജയകൃഷ്ണൻ (62) നിര്യാതനായി. കഴിഞ്ഞ ദിവസം വടകരയിലെ വീട്ടിൽവെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഭാര്യ ലസിതയുടെ ആകസ്മിക വിയോഗത്തെ തുടർന്ന് സൗദിയിൽനിന്ന് നാട്ടിലേക്ക് പോയ ജയകൃഷ്ണൻ പിന്നീട് മടങ്ങിവന്നിരുന്നില്ല. എങ്കിലും ജുബൈലിൽ നടക്കുന്ന ഒട്ടുമിക്ക സാഹിത്യ-സാംസ്‌കാരിക പരിപാടികളിലും നാട്ടിൽ നിന്ന് അദ്ദേഹം ഓൺലൈനായി പങ്കെടുക്കാറുണ്ടായിരുന്നു. ‘അസിന്താര’ മുതൽ ‘താമരക്കുളം’ വരെയുള്ള 14 ചെറുകഥകൾ അടങ്ങിയ ‘എം.കെ. ജയകൃഷ്ണെൻറ ചെറുകഥകൾ’ എന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജുബൈൽ അൽ വഫ പ്രിേൻറഴ്സിൽ മാർക്കറ്റിങ് മാനേജരായിരുന്ന അദ്ദേഹം ഇവിടെയുണ്ടായിരുന്ന കാലയളവിലും പിന്നീട് നാട്ടിൽ പോയശേഷവും എഴുതി തീർത്ത കഥകളാണ് സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രമുഖ കഥാകൃത്ത് പി.ജെ.ജെ. ആൻറണിയുടെ നേതൃത്വത്തിൽ നടന്നിരുന്ന ‘പള്ളിക്കൂടം’ എന്ന സംസ്കാകാരിക കൂട്ടായ്മയിലെ സഹവാസമാണ് കഥാരചനയിൽ എത്തിച്ചത്.
നിരവധി ചെറുകഥകളും കവിതകളും ‘മാധ്യമം’ ഉൾപ്പടെയുള്ള പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യെൻറ ജീവിത സംഘർഷങ്ങളെയും സങ്കീർണതകളേയും അതിഭാവുകത്വം കലരാതെ ആവിഷ്കരിക്കുന്നവയാണ് കഥകളെല്ലാം. അന്ധവിശ്വാസങ്ങൾക്കെതിരെ ആക്ഷേപ ഹാസ്യത്തിലൂടെ അദ്ദേഹം നടത്തുന്ന ചുവടുവെപ്പുകൾ എം.കെ. ജയകൃഷ്ണെൻറ രാഷ്ട്രീയത്തെയും അടയാളപ്പെടുത്തുന്നു. സൗദിയിൽ നടന്ന പല കഥാ മത്സരങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു.
ചിത്രരചനയായിരുന്നു ജയകൃഷ്ണെൻറ മറ്റൊരു മേഖല. പാരമ്പര്യവും ആധുനികവുമായ ചിത്രങ്ങളെ സമന്വയിപ്പിക്കുന്നതായിരുന്നു രചനാ രീതി. ചിത്രകലയിൽ ഡിപ്ലോമയും ഊർജതന്ത്രത്തിൽ ബിരുദവും നേടിയിട്ടുള്ള ജയകൃഷ്ണെൻറ കലാസൃഷ്ടികൾ ജുബൈലിൽ നടന്ന വിവിധ സംഘടനകളുടെ സാഹിത്യോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മികച്ച പ്രാസംഗികനായ അദ്ദേഹം ടോസ്റ്റ്മാസ്റ്റേർസ് ഇൻറർനാഷനലിെൻറ ഡിസ്റ്റിങ്ഷ്ഡ് പദവി നേടിയിട്ടുണ്ട്.
ജയകൃഷ്ണെൻറ ആകസ്മിക വിയോഗം ജുബൈലിലെ പ്രവാസികളെ അകെ ദുഃഖത്തിലാഴ്ത്തി. മക്കൾ: ഭാഗ്യ (ദുബൈ), ഭരത് കൃഷ്ണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.