ചൈനീസ് പ്രസിഡൻറ് നാളെ സൗദിയിൽ; 11,000 കോടി റിയാലിെൻറ കരാറിൽ ഒപ്പുവെക്കും
text_fieldsജിദ്ദ: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ ത്രിദിന സൗദി സന്ദർശനം ബുധനാഴ്ച ആരംഭിക്കും. സൽമാൻ രാജാവിെൻറ ക്ഷണം സ്വീകരിച്ചാണ് ചൈനീസ് പ്രസിഡൻറിെൻറ സന്ദർശനം.
വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനിടയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ സാന്നിധ്യത്തിൽ സൗദി-ചൈനീസ് ഉച്ചകോടി നടക്കും. ഗൾഫ് അറബ് സഹകരണ കൗൺസിൽ രാജ്യങ്ങളും ചൈനയുമായുള്ള വേറിട്ട ബന്ധത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും പര്യടനത്തിനിടയിൽ നടക്കും. ഗൾഫിലെയും അറബ് രാജ്യങ്ങളിലെയും രാഷ്ട്ര തലവന്മാർ ഉച്ചകോടിയിൽ പങ്കെടുക്കും.
എല്ലാ മേഖലകളിലെയും സംയുക്ത ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും സാമ്പത്തിക, വികസന സഹകരണത്തിനുള്ള സാധ്യതകളും രണ്ട് ഉച്ചകോടികളിലും ചർച്ച ചെയ്യും. സൗദി-ചൈനീസ് ഉച്ചകോടിക്കിടെ 110 ശതകോടി റിയാലിലധികം മൂല്യമുള്ള കരാറുകളിൽ ഒപ്പുവെക്കും.
ചൈനീസ് പ്രസിഡൻറിെൻറ സന്ദർശന വേളയിൽ സൗദി-ചൈനീസ്, ചൈനീസ്-ഗൾഫ്, ചൈനീസ്-അറബ് എന്നിങ്ങനെ മൂന്ന് ഉച്ചകോടികൾ നടക്കും. ഉച്ചകോടിയിൽ 30-ലധികം രാജ്യങ്ങളുടെ നേതാക്കളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സാന്നിധ്യമുണ്ടാകും.
സൗദി-ചൈനീസ് ഉച്ചകോടിയുടെ ഭാഗമായാണ് 110 ശതകോടി റിയാലിെൻറ 20-ലധികം കരാറുകളിൽ ഒപ്പുവെക്കുക. കൂടാതെ സൗദിയും ചൈനയും തമ്മിൽ വിവിധ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്ത രേഖയിലും ഒപ്പുവെക്കും. സൗദി അറേബ്യയും ചൈനയും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിനുള്ള 'അമീർ മുഹമ്മദ് ബിൻ സൽമാൻ അവാർഡ്' െൻറ പ്രഖ്യാപനവുമുണ്ടാകും.
2016 ജനുവരിയിലാണ് മുമ്പ് ചൈനീസ് പ്രസിഡൻറ് സൗദി സന്ദർശിച്ചത്. അന്നത്തെ സന്ദർശന വേളയിൽ, സൗദിയും ചൈനയും തമ്മിൽ 14 കരാറുകളും ധാരണാപത്രങ്ങൾ ഒപ്പുവെച്ചിരുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ബഹുമതിയായ 'കിങ് അബ്ദുൽ അസീസ് മാല' (നെക്ലൈസ്) ചൈനീസ് പ്രസിഡൻറിന് സൽമാൻ രാജാവ് അണിയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.