യമൻ സഹായം: റിയാദിൽ നിന്ന് ഹൂദൈദയിലേക്ക് ട്രക്കുകൾ പുറപ്പെട്ടു
text_fieldsറിയാദ്: കിങ് സൽമാൻ സെൻറർ ഫോർ ഹ്യുമാനിറ്റേറിയൻ റിലീഫിെൻറ നേതൃത്വത്തിൽ ഭക്ഷ്യ വസ്തുക്കളും മരുന്നും വീട്ടാവശ്യത്തിനുള്ള സാധനങ്ങളും അടക്കം 924 ടൺ സാധനങ്ങൾ യമനിലെ ഹുദൈദയിലേക്ക് കൊണ്ടുപോയി. റിയാദിൽ നിന്ന് 12 ട്രക്കാണ് റിയാദിൽ നിന്ന് പുറപ്പെട്ടത്. 15 ട്രക്കുകൾ ജീസാനിൽ നിന്നും 12 എണ്ണം ശറൂറയിൽ നിന്നും പുറപ്പെട്ടതായി റോയൽ അഡ്വൈസർ ഡോ. അബ്ദുല്ല അൽ റാബിഹ് റിയാദിൽ പറഞ്ഞു. റിയാദിൽ സഹായങ്ങൾ അയക്കുന്നതിെൻറ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. യമനിൽ കിങ് സൽമാൻ റിലീഫ് സെൻറർ ഇതിനകം 262 സഹായ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സഖ്യസേനയുടെ സഹായത്തോടെ ഹൂതികളുടെ പിടിയിൽ നിന്ന് ഹൂദൈദ നഗരവും സഅദ പ്രവിശ്യയും മോചിപ്പിച്ചു വരികയാണ്. ലോകത്തിെൻറ നാനാഭാഗങ്ങളിൽ നിന്നും യമനിലേക്ക് സഹായങ്ങൾ എത്തുന്നുണ്ട്. കുടുതൽ സഹായങ്ങൾ യമനിലെത്തിക്കാൻ ലോകത്തെ മനുഷ്യാവകാശ സംഘടനകൾ
സന്നദ്ധരാവണമെന്ന് ഡോ. അബ്ദുല്ല അൽ റാബിഹ് പറഞ്ഞു. കഴിഞ്ഞ ദിവസം 18 ട്രക്കുകളിലായി 228142 കിലോ ഭക്ഷ്യകിറ്റുകളും 1,33,320 കിലോ ഇൗത്തപ്പഴവും സൗദിയിൽ നിന്ന് ഹുദൈദയിലെത്തിച്ചിരുന്നു. കടൽ,വോ്യാമമാർഗങ്ങൾ വഴി സഹായമെത്തിക്കുന്നതിനെ കുറിച്ചും സെൻറർ ആലോചിക്കുന്നുണ്ട്. ആവശ്യക്കാർക്ക് സഹായങ്ങൾ ഏറ്റവും വേഗത്തിലെത്തിക്കുകയാണ് ലക്ഷ്യം. അൽ വദീഅ അതിർത്തി ചെക്പോസ്റ്റ് വഴിയാണ് കഴിഞ്ഞ ദിവസം ട്രക്കുകൾ ലക്ഷ്യസ്ഥാനത്തെത്തിയത്. അതിനിടെ യമനിൽ ഹൂതികൾക്കെതിരായ യമൻ സൈന്യത്തിെൻറ പോരാട്ടം വിജയത്തോടടുക്കുയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.