Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2019 2:30 AM GMT Updated On
date_range 3 Oct 2019 2:30 AM GMTയാമ്പുവിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധന സജീവം
text_fieldsbookmark_border
യാമ്പു: യാമ്പു മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധന സജീവം. പ്രദേശത്തെ ഹോട്ടലുകളിലും ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ പരിസരമുള്ള ഒരു റസ്റ്റാറൻറ് അടച്ചുപൂട്ടി. ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്ന സ്ഥലത്തെ ശുചിത്വക്കുറവും ഉപയോഗിക്കുന്ന പാത്രങ്ങളുടെ കാലപ്പഴക്കവും കാരണമാണ് അധികൃതർ റസ്റ്റാറൻറ് അടച്ചുപൂട്ടി സീൽ ചെയ്തത്. ആരോഗ്യ പരിസ്ഥിതി നിയമങ്ങൾ പാലിക്കാതെ നടത്തുന്ന ഹോട്ടലുകൾക്കും ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾക്കുമെതിരെ കർശനമായ നടപടി കൈക്കൊള്ളുന്നതിൽ ഒരു വിട്ടുവീഴ്ചയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഭീമമായ സംഖ്യ പിഴ അടക്കേണ്ടിവരുമെന്നും സ്ഥാപനങ്ങൾ നടത്തുന്നവർ ഏറെ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story