യാമ്പുവിൽ പുകയില കേന്ദ്രങ്ങളിൽ റെയ്ഡ്; നിരവധി വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തു
text_fieldsയാമ്പു: പുകയില വിൽപന കേന്ദ്രങ്ങളിൽ യാമ്പു മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും പൊലീസും നടത്തിയ റെയ്ഡിൽ നിരവധി വ്യാജ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
അംഗീകൃത പുകയില ഉൽപന്ന കടകളുടെ മറവിൽ നിരോധിത ഉൽപന്നങ്ങളും പാൻ മസാലകളും വ്യാപകമായി വിൽക്കുന്നുവെന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിൽ കടകളിലെ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിലാണ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്.
ആരോഗ്യത്തിന് ഏറെ ഹാനികരവും നിയമ വിരുദ്ധവുമായ നിരവധി പുകയില ഉത്പന്നങ്ങൾ അധികൃതർ കണ്ടെത്തി നശിപ്പിച്ചതായി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. നിയമ ലംഘനം നടത്തുന്ന കടകൾക്കും വ്യക്തികൾക്കും ഭീമമായ പിഴയും ശിക്ഷയും നൽകുമെന്ന മുന്നറിയിപ്പും ബന്ധപ്പെട്ടവർ നൽകിയിട്ടുണ്ട്. റെയ്ഡിൽ വ്യജ ഉത്‌പന്നങ്ങൾ ധാരാളം കണ്ടെത്തിയ സാഹചര്യത്തിൽ ഇനിയും അപ്രതീക്ഷിതമായ പരിശോധനകൾ പുകയില സാധനങ്ങൾ വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ച് നടത്താനാണ് അധികൃതരുടെ തീരുമാനം. നേരത്തെ ഇത്തരം കടകൾ കേന്ദ്രീ കരിച്ച് വ്യാപകമായ പരിശോധനകൾ യാമ്പുവിൽ നടന്നിരുന്നു. ചില കടകൾക്ക് നേരത്തെ പിഴ ചുമത്തുകയും മറ്റു ചിലർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.