യാമ്പു സാംസ്കാരിക പ്രദർശനം സമാപിച്ചു
text_fieldsയാമ്പു: റോയൽ കമീഷൻ ദഅവാ ആൻറ് ഗൈഡൻസ് കോ ഒാപറേറ്റീവിെൻറ ആഭിമുഖ്യത്തിൽ നാല് ദിവസം നടന്ന സാംസ്‌കാരിക പ്രദ ർശനം സമാപിച്ചു. ആർ.സി ദഅവാ സെൻറർ വകുപ്പ് മേധാവി അബ്ദുറഹ്മാൻ അൽ ത്വബൈത്തി ഉദ്‌ഘാടനം ചെയ്തു. ദഅവാ സെൻറ ർ ഓഫീസ് തലവൻ അബൂ താമിർ, ജാലിയാത്ത് ഭാഷാ വിഭാഗം മേധാവി യൂനുസ് അൽ കർനി, മലയാളം വിഭാഗം പ്രബോധകൻ അബ്ദുൽ അസീസ് സുല്ലമി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വിവിധ രാജ്യക്കാരുടെയും ഭാഷക്കാരുടെയും തനത് സാംസ്‌കാരിക പാരമ്പര്യം പരിചയപ്പെടുത്തുന്നതായിരുന്നു ഓരോ പവലിയനും. മലയാളം, ഉറുദു, തമിഴ് ഭാഷക്കാരുടെ സ്റ്റാളുകൾക്ക് പുറമെ ബഗ്ലാദേശ്, ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പിൻ രാജ്യക്കാരുടെ സ്റ്റാളുകളും ഉണ്ടായിരുന്നു.
ഓരോ രാജ്യത്തിെൻറയും പ്രദേശത്തിെൻറയും സാംസ്കാരിക നവോത്ഥാന പെരുമ പ്രകടിപ്പിക്കുന്ന കാഴ്‌ചകൾ ഒരുക്കിയിരുന്നു. വസ്ത്ര-, ഭക്ഷണ, കാർഷിക രീതികളും വ്യവസായ വാണിജ്യ ഗതാഗത മികവുകളും പ്രദർശനം പരിചയപ്പെടുത്തി. ശ്രീലങ്കൻ ചായയും തമിഴ് നാട്ടിലെ റമദാൻ കഞ്ഞിയും ഫിലിപ്പിനോയിലെ കേക്കും ഇന്തോനേഷ്യയിലെ നാടൻ വിഭവങ്ങളുമെല്ലാം രുചിക്കാൻ അവസരമുണ്ടായിരുന്നു. ഓരോ ഭാഷക്കാർക്കും അവരുടെ ഭാഷയിൽ ഇസ്‌ലാമിക പുസ്തകങ്ങളും മറ്റും സന്ദർശകർക്ക് നൽകിയിരുന്നു. പ്രദർശനം വൈജ്ഞാനിക അവബോധം പകർന്നു തരുന്നതായിരുന്നുവെന്ന് സന്ദർശകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.