Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബു മുൻ പ്രവാസി...

യാംബു മുൻ പ്രവാസി ദാജിലാൽ നാട്ടിൽ നിര്യാതനായി

text_fields
bookmark_border
Dajilal
cancel

യാംബു: സൗദി യാംബുവിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ നിര്യാതനായി. നിലമേൽ തോട്ടത്തിൽ വീട്ടിൽ ദാജിലാൽ എന്ന കൊച്ചുമോൻ (55) ആണ് വെള്ളിയാഴ്ച പുലർച്ചെ നിര്യാതനായത്. കുറച്ചു ദിവസങ്ങളായി പനി ബാധിച്ച് ചികിത്സ തുടരുന്നതിനിടയിൽ ന്യൂമോണിയ ബാധിച്ചായിരുന്നു മരണം.

യാംബുവിലെ അനബീബ് കമ്പനിയിൽ മൂന്ന് പതിറ്റാണ്ട് കാലം ജോലി ചെയ്ത ശേഷം രണ്ടു വർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. യാംബുവിൽ നീണ്ടകാലം കുടുംബത്തോടൊപ്പം കഴിഞ്ഞ ദാജിലാലിന്റെ മരണം ബന്ധുക്കളോടൊപ്പം യാംബു പ്രവാസികളെയും ഏറെ ദുഃഖത്തിലാഴ്ത്തി.

പ്രവാസം മതിയാക്കി നാട്ടിൽ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു. പരേതനായ തോട്ടത്തിൽ രാഘുനാഥൻ ആണ് ദാജിലാലിന്റെ പിതാവ്. മാതാവ്: രാധമ്മ. ഭാര്യ: റോജ ലാൽ. മക്കൾ: ദേവിക (പി.ജി വിദ്യാർഥിനി), ദൃശ്യ (ഡിഗ്രി വിദ്യാർഥിനി) സഹോദരങ്ങൾ: കുമാർ, മോളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollamex nriDajilal
News Summary - Yambu ex-nri Dajilal passed away in Kollam
Next Story