യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ആറാമത് ഫുട്ബാൾ മത്സരത്തിന് തുടക്കം
text_fieldsയാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച ആറാമത് ഫുട്ബാൾ മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
യാംബു: യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (വൈ.ഐ.എഫ്.എ) ആറാമത് ഫുട്ബാൾ മത്സരത്തിന് തുടക്കംകുറിച്ചു. വൈ.ഐ.എഫ്.എ, എച്ച്.എം.ആർ ചാമ്പ്യൻസ് കപ് 2025 മത്സരത്തിന്റെ ഉദ്ഘാടനചടങ്ങ് യാംബു റദ്വ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ വർണാഭമായ പരിപാടികളോടെയാണ് നടന്നത്. വിവിധ ക്ലബുകളുടെയും എച്ച്.എം.ആർ ഫുട്ബാൾ അക്കാദമിയിലെ വിദ്യാർഥികളുടെയും മാർച്ച് പാസ്റ്റ് ചടങ്ങിന് മിഴിവേകി.
ഫുട്ബാൾ മേള ആസ്വദിക്കാൻ യാംബുവിലെ കുടുംബങ്ങളും ഫുട്ബാൾ പ്രേമികളും കുട്ടികളും അടക്കം ധാരാളം സന്ദർശകർ എത്തിയിരുന്നു. യാംബുവിലെ സാംസ്കാരിക, സാമൂഹിക, കായിക, ബിസിനസ്, മാധ്യമരംഗത്തുള്ള പ്രമുഖരും വിവിധ സംഘടനാനേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ശങ്കർ എളങ്കൂർ ഫുട്ബാൾ മാമാങ്കം ഉദ്ഘാടനംചെയ്തു. വൈ.ഐ.എഫ്.എ പ്രസിഡന്റ് ശബീർ ഹസ്സൻ കാരക്കുന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ചു. എച്ച്.എം.ആർ കമ്പനി മാനേജിങ് ഡയറക്ടർ നൗഫൽ കാസർകോട്, ഷൗഫർ വണ്ടൂർ, നാസർ നടുവിൽ, ആരിഫ് ചാലിയം, വിനു, അബ്ദുറഹ്മാൻ സ്വാലിഹ് അൽ അൻസാരി, അലി, സിറാജ് മുസ്ലിയാരകത്ത്, അനീസുദ്ദീൻ ചെറുകുളമ്പ്, നിയാസ് യൂസുഫ്, അജോ ജോർജ്, സിദ്ധീഖുൽ അക്ബർ, അയ്യൂബ് എടരിക്കോട്, ആസിഫ് പെരിന്തൽമണ്ണ, ഷാനവാസ് മഞ്ചേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ടൂർണമെന്റിലെ പ്രഥമ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എച്ച്.എം.ആർ.എവർ ഗ്രീൻ എഫ്.സി ടീമിനെ പരാജയപ്പടുത്തി റീം അൽ ഔല ട്രേഡിങ് എഫ്.സി ടീം ജേതാക്കളായി. രണ്ടാമത്തെ മത്സരത്തിൽ യാംബു സനാഇയ എഫ്.സി ടീമാണ് വിജയിച്ചത്. വൈ.ഐ.എഫ്.എ ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി പുലത്ത് സ്വാഗതവും അബ്ദുൽ കരീം പുഴക്കാട്ടിരി നന്ദിയും പറഞ്ഞു.
ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ യാസിർ കൊന്നോല, അജ്മൽ മണ്ണാർക്കാട്, ശിഹാബ് പാലൂർ, ഷാജഹാൻ വണ്ടൂർ, ബിഹാസ് കരുവാരക്കുണ്ട്, അബ്ദുൽ ഹമീദ് കാസർകോട്, സിബിൾ പാവറട്ടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഒമ്പത് ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിലെ അടുത്ത മത്സരങ്ങൾ യാംബു റദ്വ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഏപ്രിൽ 25, മേയ് ഒന്ന്, രണ്ട് ദിവസങ്ങളിലായിരിക്കും നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.