യാംബു ഇസ്ലാമിക് സെൻറർ ഇഫ്താർ സംഗമം
text_fieldsയാംബു: യാംബു ടൗൺ ഇസ്ലാമിക് സെൻററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമങ്ങൾക്ക് കഴിഞ്ഞ ദിവസം പ്രൗഢമായ തുടക്കം കുറിച്ചു. ടൗണിലുള്ള ലക്കി ഹോട്ടലിന് സമീപത്തുള്ള ജാലിയാത്ത് കേന്ദ്രത്തിനരികെ പ്രത്യേകം സംവിധാനിച്ച ടെൻറിൽ അഞ്ഞൂറോളം പേർക്ക് ഒരുമിച്ചിരുന്ന് നോമ്പ് തുറക്കാനും നമസ്കരിക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഡോ. അബ്ദുല്ല, ശൈഖ് ഖാലിദ് അൽ ഉതൈബി തുടങ്ങി ജാലിയാത്ത് മേധാവികളുടെ നേതൃത്വത്തിൽ സന്നദ്ധസേവകരായ വളന്റിയർമാരാണ് ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം തുടക്കം കുറിച്ച ഇഫ്താർ സംഗമത്തിൽ മലയാളിയായ ജാലിയാത്ത് പ്രബോധകൻ അബ്ദുൽ മജീദ് സുഹ്രി റമദാൻ സന്ദേശം നൽകി. നന്മകളിലൂടെ ദൈവപ്രീതി നേടിയെടുത്തും പ്രാർഥനകൾ ശീലമാക്കിയും എപ്പോഴും ജീവിതം സാർഥകമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.