യാംബു കെ.എം.സി.സി സ്പോർട്സ് ഫെസ്റ്റിവൽ സമാപിച്ചു
text_fieldsയാംബു: സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന സ്പോർട്സ് ഫെസ്റ്റിവൽ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന വിവിധ കായിക വിനോദ മത്സരങ്ങൾ യാംബു പ്രവാസി മലയാളികൾ കുടുംബത്തോടൊപ്പം വമ്പിച്ച ആവേശത്തോടെയാണ് ഏറ്റെടുത്തത്. കുട്ടികൾക്കും മുതിർന്നവർക്കുമായി ക്രിക്കറ്റ്, ഷൂട്ട് ഔട്ട്, ഫുട്ബാൾ, വടംവലി തുടങ്ങിയ മത്സര പരിപാടികൾ മലയാളികളിൽ ഉത്സവ പ്രതീതിയുണ്ടാക്കി.
കുട്ടികളും മുതിർന്നവരുമായ മത്സരാർഥികളും കെ.എം.സി.സി വളണ്ടിയർമാരും പങ്കെടുത്ത വർണാഭമായ മാർച്ച് പാസ്റ്റോടെയാണ് കായികമേളക്ക് തിരശീല ഉയർന്നത്. സൗദിയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ചടങ്ങിൽ ആലപിച്ചു. കുട്ടികളുടെ ഫുട്ബാൾ, 12 ടീമുകൾ മാറ്റുരച്ച ക്രിക്കറ്റ്, 14 ടീമുകൾ പങ്കെടുത്ത ഫുട്ബാൾ ഷൂട്ടൗട്ട്, വനിതകൾക്ക് കസേരക്കളി, കുരുന്നുകൾക്ക് ലെമൺ ടീസ്പൂൺ, മ്യൂസിക്കൽ ചെയർ, 10 ടീമുകൾ മാറ്റുരച്ച വടംവലി തുടങ്ങിയ മത്സരങ്ങൾ നിറഞ്ഞ കയ്യടിയോടെയാണ് സമൂഹം ഏറ്റെടുത്തത്.
ക്രിക്കറ്റിൽ അൽ അയ്ത്താൻ ടീം ജേതാക്കളായി. മാൻ ഓഫ് ദ മാച്ച് സിറാജ്, മാൻ ഓഫ് ദ ടൂർണമെന്റ് സഈദ്, ബെസ്റ്റ് ബാറ്റ്സ്മാൻ ഷഹദാബ്, ബെസ്റ്റ് ബൗളർ മുബാറഖ് എന്നിവരെ തെരഞ്ഞെടുത്തു. ഷൂട്ടൗട്ടിൽ എച്ച്.എം.ആർ ടീമും വടംവലി മത്സരത്തിൽ ബെസ്റ്റ് സപ്പോർട്ട് ടീമും ജേതാക്കളായി. സമാപന സമ്മേളനം കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ കരീം താമരശ്ശേരി ഉദ്ഘാടനം ചെയ്തു.
വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും അബ്ദുൽ കരീം താമരശ്ശേരി, ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ശങ്കർ എളങ്കൂർ, 'ഗൾഫ് മാധ്യമം' യാംബു റിപ്പോർട്ടർ അനീസുദ്ദീൻ ചെറുകുളമ്പ്, ഒ.ഐ.സി.സി യാംബു പ്രസിഡന്റ് അസ്ക്കർ വണ്ടൂർ, കെ.എം.സി.സി നേതാക്കളായ അയ്യൂബ് എടരിക്കോട്, മാമുക്കോയ ഒറ്റപ്പാലം, അബ്ദുറഹീം കരുവന്തിരുത്തി, അബ്ദുറസാഖ് നമ്പ്രം, അഷ്റഫ് കല്ലിൽ, അലിയാർ മണ്ണൂർ, സഹീർ വണ്ടൂർ, ഷമീർ ബാബു, അബ്ദുൽ ഹമീദ് കാസർകോട്, യാസിർ മലപ്പുറം, ഷബീബ് വണ്ടൂർ, ഷാജഹാൻ, ഉമർ, റഹീം കണ്ണൂർ, നിസാർ ഉപ്പള, ഷുഹൈബ് കണ്ണൂർ, മുസ്തഫ മഞ്ചേശ്വരം, സുബൈർ, ഫിറോസ്, അബ്ബാസ് അലി, അർഷദ്, നാരായണൻ കുട്ടി, റെനീഫ്, അലി അഷ്റഫ്, സാമോൻ (അർഷദ്), സുബൈർ ചേലേമ്പ്ര തുടങ്ങിയവർ വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ ചടങ്ങിൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.