യാംബു കെ.എം.സി.സി യൂത്ത് വിങ് കമ്മിറ്റി സ്പോർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു
text_fieldsയാംബു: സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള യൂത്ത് വിങ് കമ്മിറ്റി സ്പോർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ദേശീയ ദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ മാർച്ച് പാസ്റ്റ് ശ്രദ്ധേയമായിരുന്നു. കുട്ടികളും മുതിർന്നവരും കെ.എം.സി.സി നേതാക്കളും വളന്റിയർമാരും പ്രവർത്തകരും വിവിധ സംഘടന പ്രതിനിധികളുമടക്കം നിരവധി പേർ മാർച്ച് പാസ്റ്റിൽ അണിനിരന്നു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി അംഗം കെ.പി.എ. കരീം താമരശ്ശേരി, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ, സെക്രട്ടറി ഷറഫു പാലീരി എന്നിവർ മാർച്ച് പാസ്റ്റ് നിയന്ത്രിച്ചു.
നാസർ നടുവിൽ, യാസിർ കൊന്നോല എന്നിവർ സംസാരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനം കായിക പരിപാടികൾ നടന്നു.
യാംബുവിലെ 15 പ്രമുഖ ഫുട്ബാൾ ടീമുകൾ പങ്കെടുത്ത ഷൂട്ടൗട്ട് മത്സരത്തിൽ എച്ച്.എം.ആർ.എഫ്.സി ടീം, എവർഗ്രീൻ എഫ്.സി ടീം എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി. ഷാമോൻ ഷബീബ്, മാമുക്കോയ ഒറ്റപ്പാലം, ഷമീർ ബാബു, ഫിറോസ്, അബ്ബാസ് അബ്ദുൽ കരീം പുഴക്കാട്ടിരി എന്നിവർ ഷൂട്ടൗട്ട് മത്സരം നിയന്ത്രിച്ചു.
എട്ടു ടീമുകൾ മാറ്റുരച്ച വടംവലി മത്സരത്തിൽ യുനീക് എഫ്.സി ടീം വിജയികളായി. സനയ എഫ്.സി ടീം രണ്ടാം സ്ഥാനം നേടി. വടംവലി മത്സര ജേതാക്കൾക്ക് ഒരു മുട്ടനാടിനെയും രണ്ടാം സ്ഥാനക്കാർക്ക് അഞ്ച് നാടൻ കോഴികളെയുമാണ് സമ്മാനമായി നൽകിയത്. നിയാസ് പുത്തൂർ, അലിയാർ മണ്ണൂർ, ഷാജഹാൻ, ഷഫീഖ്, സുബൈർ ചേലേമ്പ്ര, റസാഖ് കോഴിക്കോട്, ഹസ്സൻ കുറ്റിപ്പുറം എന്നിവർ വടംവലി നിയന്ത്രിച്ചു.
കുട്ടികൾക്കും സ്ത്രീകൾക്കുമായി മ്യൂസിക്കൽ ചെയർ, ലെമൺ സ്പൂൺ, ഓട്ടമത്സരം, ബാൾ പാസിങ് തുടങ്ങിയ ഗെയിമുകളും സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് ഫസൽ ഹഖ് ബുഖാരി, കെ.പി.എ. കരീം താമരശ്ശേരി, നാസർ നടുവിൽ, അസ്കർ വണ്ടൂർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അബ്ദുൽ റസാഖ് നമ്പ്രം, സുബൈർ, മുസ്തഫ മൊറയൂർ, ഹനീഫ ഒഴുകൂർ, ബഷീർ പൂളപ്പൊയിൽ, അഷ്റഫ് കല്ലിൽ, ഹനീഫ സോയ, അനസ് മുബാറക്, മുസ്തഫ മഞ്ചേശ്വരം, ഹുസൈൻ പത്തൂർ, ഫിറോസ്, നൗഷാദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.