യാംബു മലയാളി അസോസിയേഷൻ യാത്രയയപ്പ് നൽകി
text_fieldsഅബ്ദുൽ മജീദ് സുഹ്രിക്കും ബൈജു വിവേകാനന്ദനും യാംബു മലയാളി അസോസിയേഷൻ യാത്രയയപ്പ് നൽകിയപ്പോൾ
യാംബു: ഒന്നര പതിറ്റാണ്ടുകാലത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന അബ്ദുൽ മജീദ് സുഹ്രിക്കും ജോലിയാവശ്യാർഥം സ്ഥലം മാറിപ്പോകുന്ന ബൈജു വിവേകാനന്ദനും യാംബു മലയാളി അസോസിയേഷൻ (വൈ.എം.എ) യാത്രയയപ്പ് നൽകി. യാംബുവിലെ സാമൂഹികസേവന മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഇരുവരും വൈ.എം.എ എക്സിക്യൂട്ടിവ് അംഗങ്ങളായിരുന്നു. അസോസിയേഷെൻറ സ്ഥാപകാംഗങ്ങളിൽ ഒരാൾ കൂടിയായിരുന്നു അബ്ദുൽ മജീദ് സുഹ്രി.
ആതുരസേവന രംഗങ്ങളിലെ കാരുണ്യ പ്രവർത്തനത്തിനായി വൈ.എം.എയുടെ കീഴിലുള്ള 'നന്മ'യുടെ കൺവീനറായിരുന്നു ബൈജു വിവേകാനന്ദൻ. ഓൺലൈൻ യാത്രയയപ്പ് യോഗത്തിൽ പ്രസിഡൻറ് സലിം വേങ്ങര അധ്യക്ഷത വഹിച്ചു. അബൂബക്കർ മേഴത്തൂർ, അബ്ദുൽ കരീം പുഴക്കാട്ടിരി, നാസർ നടുവിൽ, എ.പി. സാക്കിർ, മുസ്തഫ കുന്നത്ത്, ജാബിർ വാണിയമ്പലം, സാബു വെള്ളാരപ്പിള്ളി, അനീസുദ്ദീൻ ചെറുകുളമ്പ്, സോജി ജേക്കബ്, അജോ ജോർജ്, നിയാസ് പുത്തൂർ, നസീറുദ്ദീൻ ഓമണ്ണിൽ, അനീഷ് സുധാകരൻ, ബഷീർ ഫറൂഖ്, മിദ്ലാജ് റിദ, സിറാജ് മുസ്ലിയാരകത്ത്, ഗോപി മന്ത്രവാദി, ഫൈസൽ ബാബു പത്തപ്പിരിയം, വിനയൻ, അബ്രഹാം ഫിലിപ് എന്നിവർ സംസാരിച്ചു. സിദ്ദീഖുൽ അക്ബർ സ്വാഗതവും അസ്കർ വണ്ടൂർ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.