Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു റ​ദ്​​വ ഗ​ൾ​ഫ്...

യാം​ബു റ​ദ്​​വ ഗ​ൾ​ഫ് യു​നീ​ക് എ​ഫ്.​സി ജ​ഴ്‌​സി പ്ര​കാ​ശ​ന​വും സ്നേ​ഹാ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
inauguration
cancel
camera_alt

യാം​ബു റ​ദ്​​വ ഗ​ൾ​ഫ് യു​നീ​ക് എ​ഫ്.​സി ജ​ഴ്‌​സി പ്ര​കാ​ശ​ന​വും സ്നേ​ഹാ​ദ​ര​വ് പ​രി​പാ​ടി​യും അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

യാം​ബു: യാം​ബു​വി​ലെ ജീ​വ​കാ​രു​ണ്യ, ക​ലാ, സാം​സ്കാ​രി​ക, കാ​യി​ക രം​ഗ​ത്തെ ക്ല​ബാ​യ റ​ദ് വ ​ഗ​ൾ​ഫ് യു​നീ​ക് എ​ഫ്.​സി​യു​ടെ പു​തി​യ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും സ്നേ​ഹാ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു. യാം​ബു ടൗ​ണി​ലു​ള്ള അ​ൽ ഹി​ജ്ജി ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി യാം​ബു ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

യു​നീ​ക് എ​ഫ്.​സി പ്ര​സി​ഡ​ന്റ് ഇ​ബ്‌​റാ​ഹിം പു​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2024 ലെ ​ഡോ. എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം സ്റ്റ​ഡി സെ​ന്റ​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ യാം​ബു​വി​ലെ റ​ദ് വ ​ഗ​ൾ​ഫ് ക​മ്പ​നി എം.​ഡി ബാ​ബു​ക്കു​ട്ട​ൻ സി. ​പി​ള്ള​യെ​യും അ​റാ​ട്കോ എം.​ഡി അ​ബ്ദു​ൽ ഹ​മീ​ദി​നെ​യും ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ജ​ഴ്‌​സി പ്ര​കാ​ശ​നം ബാ​ബു​ക്കു​ട്ട​ൻ സി. ​പി​ള്ള, ഇ​ബ്രാ​ഹീം പു​ല​ത്ത്, ഷൗ​ക്ക​ത്ത് മ​ണ്ണാ​ർ​ക്കാ​ട്, ഷ​ബീ​ർ ഹ​സ്സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു.

യു​നീ​ക് എ​ഫ്.​സി സെ​ക്ര​ട്ട​റി ഫ​സ​ൽ മ​മ്പാ​ട്, ജോ.​സെ​ക്ര​ട്ട​റി​മാ​രാ​യ റി​യാ​സ് മോ​ൻ ശാ​ന്തി​ന​ഗ​ർ, ജം​ഷീ​ദ് വ​ണ്ടൂ​ർ, പി.​സി. ഷൈ​ജ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​പ​ഹാ​രം ന​ൽ​കി​യ​ത്. ക്ല​ബി​ന്റെ പു​തി​യ ജ​ഴ്‌​സി​യു​ടെ പ്ര​കാ​ശ​നം ബാ​ബു​ക്കു​ട്ട​ൻ സി. ​പി​ള്ള, ഇ​ബ്രാ​ഹീം പു​ല​ത്ത്, ഷൗ​ക്ക​ത്ത് മ​ണ്ണാ​ർ​ക്കാ​ട്, ഷ​ബീ​ർ ഹ​സ്സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ഷ​ബീ​ർ ഹ​സ്സ​ൻ, അ​സ്‌​ക്ക​ർ വ​ണ്ടൂ​ർ, നാ​സ​ർ ന​ടു​വി​ൽ, അ​ബ്ദു​ൽ ക​രീം താ​മ​ര​ശ്ശേ​രി, അ​ജോ ജോ​ർ​ജ്, സ​ലിം വേ​ങ്ങ​ര, ശ​ങ്ക​ർ എ​ള​ങ്കൂ​ർ, അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്, സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ്‌​ക്ക​റ​ലി ഒ​റ്റ​പ്പാ​ലം, ആ​രി​ഫ് ചാ​ലി​യം എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു. യു​നീ​ക് എ​ഫ്.​സി ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ ജീ​വ​കാ​രു​ണ്യ, കാ​യി​ക മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ 'പ്ര​സ​ന്റേ​ഷ​ൻ' ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു.

ക്ല​ബ് എ​ക്‌​സി.​അം​ഗം ഷാ​ന​വാ​സ്‌ വ​ണ്ടൂ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് സൈ​നു​ൽ ആ​ബി​ദ് മ​ഞ്ചേ​രി സ്വാ​ഗ​ത​വും ക​മ്മി​റ്റി എ​ക്സി. അം​ഗം തൗ​ഫീ​ഖ് മ​മ്പാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. യു​നീ​ക് എ​ഫ്.​സി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ക്ല​ബ് അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Yambu Radwa Gulf Unique FC Jersey Release and Honoring
Next Story