യാമ്പു ആശുപത്രികളിൽ മദീന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സന്ദർശനം
text_fieldsയാമ്പു: പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ മദീന മേഖലയിലെ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. അബ്ദുൽ ഹമീദ് ബിൻ അബ്ദുൽ റഹ ്മാൻ അൽ സുബിഹി സന്ദർശനം നടത്തി. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനങ്ങളും സൗകര്യങ്ങളും ഡയറക്ടർ വിലയിരുത്തി. ചികിത്സാരംഗത്ത് കുറ്റമറ്റ സേവനങ്ങൾ നൽകാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെല്ലാം പ്രതിജ്ഞാബദ്ധരാണെന്നും ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ വരു ത്തുന്ന വീഴ്ചകൾക്ക് കർശനമായ നടപടികൾ ഉണ്ടാവുമെന്നും അദ്ദേഹം ബന്ധപ്പെട്ടവരെ അറിയിച്ചു.
ആശുപ ത്രിയിലെ ഡോക്ടർമാരുടെ സേവനങ്ങൾ ആരോഗ്യരംഗത്ത് വമ്പിച്ച മാറ്റങ്ങൾ വരുത്താൻ പര്യാപ്തമാക്കണമെന്നും അതിനുവേണ്ടിയുള്ള ആധുനിക സാങ്കേതിക സൗകര്യങ്ങൾ ആരോഗ്യകേന്ദ്രങ്ങളിലും സംവിധാനിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കാനും ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം നൽകി. യാമ്പുവിലെ ആരോഗ്യ വകുപ്പ് ഡയറക്ടർ അബ്ദുൽ റഹ്മാൻ അൽ മിയിലെബിയും സന്ദർശനത്തിൽ പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.