സ്ത്രീശാക്തീകരണ സന്ദേശം പകർന്ന് യാമ്പുവിൽ കൂട്ട നടത്ത മത്സരം
text_fieldsയാമ്പു: സ്ത്രീശാക്തീകരണത്തിെൻറ സന്ദേശം മുറുകെപ്പിടിച്ച് യാമ്പു പ്രവിശ്യയിലെ യുവതികളുടെ കൂട്ട നടത്ത മത്സ രം ശ്രദ്ധിക്കപ്പെട്ടു. 1,350 വനിതകൾ പങ്കെടുത്ത പരിപാടി ഇത്തരത്തിലെ ഏറ്റവും വലിയ മത്സരമായിരുന്നെന്ന് സംഘാടകർ പറഞ ്ഞു. യാമ്പു ഫിഷ് മാർക്കറ്റിനടുത്തുള്ള കോർണിഷ് തീരത്ത് നിന്ന് യാമ്പു ഹെറിറ്റേജ് പാർക്ക് വരെയുള്ള മൂന്നു കിലോമീറ്റർ ദൂരത്തിലാണ് യുവതികൾ ഒരേ വസ്ത്രമണിഞ്ഞ് റോഡ്ഷോ നടത്തിയത്. വനിത വളണ്ടിയർമാർ നേതൃത്വം നൽകിയ സൗഹൃദ നടത്ത മത്സരം യുവതികളുടെ കരുത്ത് ബോധ്യപ്പെടുത്തുന്നത് കൂടിയായി. നടത്തയിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച 10 യുവതികൾക്ക് സമ്മാനങ്ങൾ നൽകി. യാമ്പു നഗരസഭയായിരുന്നു സംഘാടകർ.
എല്ലാ സർക്കാർ വിഭാഗങ്ങളുടെയും സഹകരണവുമുണ്ടായി. വിഷൻ 2030 ലക്ഷ്യം വെക്കുന്ന വിവിധ മേഖലകളിലെ സ്ത്രീ ശാക്തീകരണത്തിെൻറ സന്ദേശം പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ നടത്ത മത്സരം ഉൾപ്പെടെ നിരവധി പരിപാടികളാണ് ‘തസ്നീദത്തു സുഹൂർ’ എന്ന പേരിൽ ഇൗ കാമ്പയിനിൽ നടന്നത്. സ്ത്രീകളെ സ്വയം പര്യാപ്‌തരാക്കി രാജ്യത്തിെൻറ സമ്പൂർണ പുരോഗതിക്ക് വേണ്ടിയുള്ള യത്നത്തിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം പരിപാടികൾക്ക് വർധിച്ച പിന്തുണയാണ് സമൂഹത്തിൽ നിന്ന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.