യാമ്പുവിൽ പൊടിക്കാറ്റ്: 15 വാഹനങ്ങൾക്കും നിരവധി കൂടാരങ്ങൾക്കും നാശം
text_fieldsയാമ്പു: യാമ്പുവിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞദിവസമുണ്ടായ ശക്തമായ പൊടിക്കാറ്റിൽ 15 വാഹനങ്ങൾക്കും നിരവധി കൂടാരങ്ങൾക്കും നാശം.
വെള്ളിയാഴ്ച വൈകുന്നേരം മുതൽ വീശിയ ടിച്ച ശക്തമായ കാറ്റിലും പൊടിപടലങ്ങളിലും പെട്ടാണ് 15 വാഹനങ്ങൾക്കും നിരവധി ടെൻറുക ൾക്കും നാശം സംഭവിച്ചത്.
നഷ്ടങ്ങളുടെ കണക്കുകൾ രേഖപ്പെടുത്താൻ വേണ്ട നടപടികൾ എടുക്കാൻ ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകിയതായി മദീന സിവിൽ ഡിഫൻസ് മാധ്യമ വക്താവ് ഖാലിദ് മുബാറഖ് അൽ ജുഹ്നി അറിയിച്ചു.യാമ്പുവിൽ അടുത്തൊന്നുമില്ലാത്ത ശക്തമായ പൊടിക്കറ്റാണ് കഴിഞ്ഞദിവസം ഉണ്ടായതെന്നും യാമ്പു സിവിൽ ഡിഫൻസ് അധികൃതർക്ക് നിരവധി നാശനഷ്ടങ്ങളുടെ ഫോൺവിളികളാണ് കഴിഞ്ഞദിവസം ലഭിച്ചതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
വീശിയടിച്ച ശക്തമായ കാറ്റിൽ പലഭാഗങ്ങളിലും മരങ്ങൾ വീണതായും ചിലയിടങ്ങളിൽ ഗതാഗതം മുടങ്ങിയതായും റിപ്പോർട്ടുണ്ട്. വലിയ കോൺക്രീറ്റ് പൈപ്പുകൾ ഇടിഞ്ഞുവീണും വാഹനങ്ങൾക്ക് കേടു പറ്റിയിട്ടുണ്ട്. ആളപായം ഉണ്ടായിട്ടില്ലെന്നും ബന്ധപ്പെട്ട വകുപ്പ് ശക്തമായ മുന്നൊരുക്കങ്ങൾ ചെയ്തതായും അധികൃതർ അറിയിച്ചു. ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമ്പോൾ വാഹനങ്ങൾ നിർത്തിയിടാനും പൊടിപടലങ്ങൾ ഉണ്ടാകുമ്പോൾ ദൂരക്കാഴ്ച കുറവായതിനാൽ വാഹനമോടിക്കുന്നവർ അതിജാഗ്രത കൈക്കൊള്ളാനും സിവിൽഡിഫൻസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.