യാംബു എസ്.ഐ.സി ഫാമിലി മീറ്റും പ്രാർഥന സംഗമവും സംഘടിപ്പിച്ചു
text_fieldsയാംബു: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) യാംബു ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഫാമിലി മീറ്റും’ വയനാട് ഉരുൾ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടുപോയ കുടുംബാംഗങ്ങൾക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടിയിട്ടുള്ള പ്രാർഥനാസംഗമവും സംഘടിപ്പിച്ചു.
എസ്.ഐ.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ കരീം താമരശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. ടൗൺ കമ്മിറ്റി സെക്രട്ടറി ഷഫീഖ് കാളികാവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.ഐ.സി സെൻട്രൽ കമ്മിറ്റി നേതാക്കൾ പരിപാടിയിൽ ആശംസാപ്രസംഗം നടത്തി. ഏരിയ കമ്മിറ്റി പ്രസിഡന്റ് നൂർ ദാരിമി ഫാമിലി ക്ലാസിന് നേതൃത്വം നൽകി. നൂറുൽ ഹുദ മദ്രസ അധ്യാപകൻ ഇബ്രാഹിം അശ്അരി വിവിധ മത്സരപരിപാടികൾക്ക് നേതൃത്വം നൽകി.
മദ്റസയിലെ വിദ്യാർഥികൾ അവതരിപ്പിച്ച 'ഫ്ലവർ ഷോ' പരിപാടിയും മറ്റും സംഗമത്തിന് മാറ്റുകൂട്ടി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് പരിപാടിയുടെ സംഘാടകർ സമ്മാനവിതരണം നടത്തി. സൽമാൻ അൻവരി സ്വാഗതവും ടൗൺ കമ്മിറ്റി ട്രഷറർ സഹൽ പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു. എസ്.കെ.എസ്.ബി.വി യാംബു ജനറൽ സെക്രട്ടറി മുഹമ്മദ് റസൽ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.