യാംബു തനിമ ‘യാൻസ്റ്റാൾജിയ 24’ സംഘടിപ്പിച്ചു
text_fieldsയാംബു: യാംബുവിലെ പ്രവാസം മതിയാക്കി നാട്ടിൽ സ്ഥിരമാക്കിയവരും നിലവിൽ അവധിയിൽ നാട്ടിലുള്ളവരുമായ തനിമ സാംസ്കാരിക വേദി പ്രവർത്തകരുടെ സംഗമം ‘യാൻസ്റ്റാൾജിയ 24’ എന്ന പേരിൽ സംഘടിപ്പിച്ചു. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ ചേർന്ന യാംബു സംഗമം പഴയതും പുതിയതുമായ പ്രവാസികളുടെ അപൂർവ കൂടിച്ചേരലായി മാറി.
തനിമ വെസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി സലീം വേങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുശുക്കൂർ അലി ഫലസ്തീൻ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. തനിമ യാംബു സോണിന്റെ വിവിധ കാലങ്ങളിലെ സോണൽ പ്രസിഡൻറുമാരായിരുന്ന ഉസ്മാൻ തലശ്ശേരി, ഇസ്മാഈൽ കോഴിക്കോട്, സാബു വെള്ളാരപ്പിള്ളി, സലീം വേങ്ങര, ജാബിർ വാണിയമ്പലം, അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ യാംബു പ്രവാസ അനുഭവങ്ങളും തനിമ പ്രവർത്തനങ്ങളുടെ നാൾവഴികളും സദസ്സുമായി പങ്കുവെച്ചു. കുടുംബങ്ങളുടെയും കുട്ടികളുടെയും വിവിധ ഉല്ലാസകളികളും പരിപാടികളും പാട്ടുകളും സംഗമത്തിന് മാറ്റുകൂട്ടി. ഇ.എ. റഷീദ് തൃശൂർ സമാപനപ്രസംഗം നടത്തി. നൗഷാദ് വി. മൂസ, സിയാഉൽ ഹഖ് മഞ്ചേരി, അബ്ദുല്ലക്കോയ കോഴിക്കോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.