പാരമ്പര്യശീലം കൈവിടാതെ യാംബു റോയൽ കമീഷൻ
text_fieldsയാംബു: ബലിപെരുന്നാൾ അവധി കഴിഞ്ഞു യാംബു റോയൽ കമീഷൻ ഓഫിസുകൾ വീണ്ടും സജീവമായി. ബലിപെരുന്നാൾ ആഘോഷത്തിനുശേഷം വീണ്ടുമെത്തിയ ഓഫിസ് ജീവനക്കാരെ പാരമ്പര്യ രീതികളോടെ അറേബ്യൻ ഖഹ്വയും ബർനി ഈത്തപ്പഴവും നൽകിയാണ് വകുപ്പ് മേധാവികൾ സ്വീകരിച്ചത്. യാംബു റോയൽ കമീഷൻ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ വകുപ്പിെൻറ മേൽനോട്ടത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
കോവിഡ് കാലത്തെ എല്ലാവിധ പ്രോട്ടോകോളുകളും ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തിയായിരുന്നു പരിപാടി. ഓഫിസിലെത്തിയ ജീവനക്കാർ അറേബ്യൻ പൈതൃകത്തിെൻറ പ്രതീകമായ കോഫിയും ഈത്തപ്പഴവും കഴിച്ചാണ് അവധിക്കുശേഷമുള്ള ആദ്യ ഔദ്യോഗിക പ്രവൃത്തിദിനത്തിൽ പ്രവേശിച്ചത്. പരസ്പരം അഭിനന്ദനങ്ങൾ അറിയിച്ചും ആശംസകൾ കൈമാറിയും റോയൽ കമീഷൻ ജീവനക്കാർ സന്തോഷം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.