യാംബു പ്രവാസിയും മാതാവും തിരുവനന്തപുരത്ത് ഒരേ ദിവസം നിര്യാതരായി
text_fieldsയാംബു: അവധിയിൽ നാട്ടിൽ പോയ യാംബു പ്രവാസിയും അദ്ദേഹത്തിെൻറ മാതാവും ഒരേ ദിവസം നിര്യാതരായി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സജി എസ്. നായർ (44), അദ്ദേഹത്തിന്റെ മാതാവ് വസന്തകുമാരി അമ്മ എന്നിവരാണ് ഞായറാഴ്ച രാവിലെ മരണപ്പെട്ടത്. സജിയുടെ പിതാവ് ശശിധരൻ നായർ ഹൃദയാഘാതം മൂലം ഈ മാസം 24 തിങ്കളാഴ്ച മരിച്ചിരുന്നു. ഒരാഴ്ചക്കിടെ കുടുംബത്തിലെ മൂന്ന് പേരുടെ മരണം നാട്ടിലും യാംബു പ്രവാസികൾക്കിടയിലും ഏറെ നോവുണർത്തി.
അവധിക്ക് പോയി യാംബുവിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്നതിനിടയിലാണ് സജിയുടെ ആകസ്മിക മരണം. തിരിച്ചു വരാനായി ഇദ്ദേഹം മെയ് എട്ടിന് ശ്രീലങ്കൻ എയർലൈൻസിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം വിമാനം മുടങ്ങിയതിനാൽ മടങ്ങാൻ സാധിച്ചില്ല. ശേഷം ബഹ്‌റൈൻ വഴി വരാനുള്ള ശ്രമം നടത്തുന്നതിനിടയിൽ കോവിഡ് ബാധിക്കുകയും രോഗചികിത്സക്കിടെ മരിക്കുകയുമായിരുന്നു. 2003 മുതൽ സൗദി പ്രവാസം ആരംഭിച്ച സജി നിലവിൽ യാംബു വ്യവസായ നഗരിയിലെ ലൂബ്റഫ് കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി സേവനം ചെയ്യുകയായിരുന്നു. ഭാര്യ: അനുപമ, മക്കൾ: ഗൗരി, ഗായത്രി, സഹോദരങ്ങൾ: ഷാജി എസ്. നായർ, ശ്രീജ മഹേന്ദ്ര കുമാർ (ദമ്മാം ഇന്റർ നാഷനൽ സ്‌കൂൾ അധ്യാപിക).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.