Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു​വി​ൽ...

യാം​ബു​വി​ൽ ഹാ​ജി​മാ​ർ​ക്ക് സ്വീ​ക​ര​ണ​വും ത​നി​മ വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് ആ​ദ​ര​വും

text_fields
bookmark_border
യാം​ബു​വി​ൽ ഹാ​ജി​മാ​ർ​ക്ക് സ്വീ​ക​ര​ണ​വും ത​നി​മ വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് ആ​ദ​ര​വും
cancel

യാം​ബു: ത​നി​മ ‘ഹ​ജ്ജ് ഖാ​ഫി​ല’​യി​ൽ ഹ​ജ്ജ് നി​ർ​വ​ഹി​ച്ച​വ​ർ​ക്ക് സ്വീ​ക​ര​ണ​വും തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​നം ചെ​യ്ത യാം​ബു​വി​ലെ ത​നി​മ ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​രെ ആ​ദ​ര​വും ന​ൽ​കി.

ടൊ​യോ​ട്ട ത​നി​മ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ത​നി​മ യാം​ബു, മ​ദീ​ന സോ​ൺ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സ​ലിം വേ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹാ​ജി​മാ​ർ അ​വ​രു​ടെ ഹ​ജ്ജ് അ​നു​ഭ​വ​ങ്ങ​ളും വ​ള​ൻ​റി​യ​ർ​മാ​ർ ത്യാ​ഗ​പൂ​ർ​ണ​മാ​യ തീ​ർ​ഥാ​ട​ക സേ​വ​ന അ​നു​ഭ​വ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കു​വെ​ച്ചു.

സോ​ണ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് എ​ട​ക്ക​ര, ഇ​ൽ​യാ​സ് വേ​ങ്ങൂ​ർ, തൗ​ഫീ​ഖ് മ​മ്പാ​ട്‌, റി​യാ​സ്, അ​സ്‌​ക​ർ, ന​ജ്‌​മു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​നി​മ വെ​സ്​​റ്റേ​ൺ പ്രോ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യി​ൽ യാം​ബു മേ​ഖ​ല​യി​ൽ​നി​ന്ന് ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ശ​രീ​ഫ് മു​ക്ക​ത്തി​നു​ള്ള ത​നി​മ​യു​ടെ ഉ​പ​ഹാ​രം ച​ട​ങ്ങി​ൽ സ​ലിം വേ​ങ്ങ​ര സ​മ്മാ​നി​ച്ചു.

തൗ​ഫീ​ഖ് മ​മ്പാ​ട്‌ ഖി​റാ​അ​ത്ത് ന​ട​ത്തി. ഷൗ​ക്ക​ത്ത് എ​ട​ക്ക​ര, മു​നീ​ർ കോ​ഴി​ക്കോ​ട്, ഫൈ​സ​ൽ കോ​യ​മ്പ​ത്തൂ​ർ, ന​സീ​ഫ് മാ​റ​ഞ്ചേ​രി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yanbuhajjsaudi arabia
News Summary - yanbu welcomes hajj pilgrims
Next Story