കിളിമഞ്ചാരോ കീഴടക്കിയ അഭിലാഷ് മാത്യുവിനെ ‘യാത്ര’ ആദരിച്ചു
text_fieldsറിയാദ്: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയ അഭിലാഷ് മാത്യുവിനെ റിയാദിലെ സഞ്ചാരികളുടെ സംഘടനായ ‘യാത്ര’ ആദരിച്ചു. ട്രക്കിങ്ങും ഫോട്ടോഗ്രാഫിയും അഭിനിവേശമാക്കിയ അഭിലാഷ് സൗദിയും ഇന്ത്യയും ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ സാഹസിക യാത്രകൾ നടത്തുകയും നയിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത ലക്ഷ്യം എവറസ്റ്റ് ആണെന്നും അതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞെന്നും അഭിലാഷ് പറഞ്ഞു. ശുമൈസിയിലെ കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ ചാപ്റ്റർ പ്രസിഡൻറ് അബുതാഹിർ അധ്യക്ഷത വഹിച്ചു. അഭിലാഷിനുള്ള ‘യാത്ര’യുടെ ഉപഹാരം ഡോ. കെ.ആർ. ജയചന്ദ്രൻ കൈമാറി. യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ യാത്രാനുഭവങ്ങളും ജീവിതയാത്രയിൽ സഞ്ചാരത്തിനുള്ള പ്രാധന്യവും പങ്കുവെച്ചു. നിശ്ചയദാർഢ്യമുള്ളവർ പ്രതികൂല സാഹചര്യങ്ങളെല്ലാം അവസരമായി കാണുമെന്നും അവർ അതിവേഗം ലക്ഷ്യത്തിലേക്ക് അടുക്കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഡോ. കെ.ആർ. ജയചന്ദ്രൻ പറഞ്ഞു. യാത്ര വെറും കാഴ്ച്ചക്കപ്പുറത്ത് മനുഷ്യനെ പോസ്റ്റീവായ പരിണാമത്തിന് വിധേയമാകുന്ന പ്രകിയ കൂടിയാണെന്ന് റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി നൗഫൽ പാലക്കാടൻ പറഞ്ഞു. സാമൂഹിക പ്രവർത്തകരായ സുരേഷ് ശങ്കർ, അബ്ദുസ്സലാം കോട്ടയം, ഷിബു ഉസ്മാൻ എന്നിവർ സംസാരിച്ചു. യാത്ര ജനറൽ സെക്രട്ടറി ബഷീർ സാപ്റ്റിക്കോ സ്വാഗതവും ജോയിൻറ് സെക്രട്ടറി അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.