സത്താർ കായംകുളം ഓർമകളിൽ ‘യവനിക’
text_fieldsറിയാദ്: യവനിക കലാസാംസ്കാരിക വേദി സ്ഥാപകരിൽ പ്രധാനിയായിരുന്ന സത്താർ കായംകുളത്തിന്റെ വേർപാടിൽ അനുശോചനയോഗം ചേർന്നു.
ബത്ഹയിലെ അപ്പോളോ ഡിമോറ ഹാളിൽ നടന്ന യോഗത്തിൽ യവനിക ഭാരവാഹികളും റിയാദിലെ കലാ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരും പങ്കെടുത്തു. സെക്രട്ടറി നാസർ ലൈസ് ആമുഖപ്രഭാഷണം നടത്തി. പ്രസിഡൻറ് വിജയൻ നെയ്യാറ്റിൻകര അധ്യക്ഷത വഹിച്ചു.
ചെയർമാൻ ഷാജി മഠത്തിൽ, ഉപദേശക സമിതി അംഗങ്ങളായ സൈഫ് കായംകുളം, അബ്ദുസ്സലാം ഇടുക്കി, ട്രഷറർ കമറുദ്ദീൻ താമരക്കുളം, ജലീൽ കൊച്ചിൻ, ഷാജഹാൻ പാണ്ട, നിഷാദ്, ഷാനവാസ്, വിവിധ സംഘടന പ്രതിനിധികളായ ശിഹാബ് കൊട്ടുകാട്, സനൂപ് പയ്യന്നൂർ, മജീദ് കണ്ണൂർ, കരീം പുന്നല, അബ്ദുല്ല വല്ലാഞ്ചിറ, അബ്ദുൽ സലിം ആർത്തിയിൽ, ഇസ്ഹാക്ക് ലൗഷോർ, റാഫി പാങ്ങോട്, റഹ്മാൻ മുനമ്പത്ത്, നിഹാസ് പാനൂർ, ഗഫൂർ കൊയിലാണ്ടി, അഖിനാസ് കരുനാഗപ്പള്ളി, ഹാഷിം ആലപ്പുഴ, റഫീഖ് പട്ടാമ്പി, ഷംസീർ വരിക്കപ്പള്ളി, മുനീർ കരുനാഗപ്പള്ളി, കരീം കാനാംപുറം, കാഷുഫുദ്ദീൻ, അരുൺ രങ്കൻ, ജോണി തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.