Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമൻ വെടിനിർത്തൽ...

യമൻ വെടിനിർത്തൽ രണ്ടുമാസത്തേക്കുകൂടി നീട്ടി

text_fields
bookmark_border
യമൻ വെടിനിർത്തൽ രണ്ടുമാസത്തേക്കുകൂടി നീട്ടി
cancel

ജിദ്ദ: യമനിലെ വെടിനിർത്തൽ നീട്ടിയത് സൗദി അറേബ്യ സ്വാഗതംചെയ്​തു. യമനിൽ ശാശ്വത സമാധാനം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നിലവിലെ വെടിനിർത്തൽ രണ്ടുമാസത്തേക്കുകൂടി നീട്ടാനുള്ള ഐക്യരാഷ്​ട്ര സഭയുടെ തീരുമാനം സ്വാഗതാർഹമാണെന്ന്​ സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യമനിലെ തൈസ്​ പ്രവിശ്യയിൽ കഷ്​ടത അനുഭവിക്കുന്ന ജനങ്ങൾക്ക്​ മാനുഷിക സഹായമെത്തിക്കാനുള്ള വഴികൾ തുറക്കേണ്ടതിന്റെ പ്രാധാന്യവും പ്രസ്​താവനയിൽ ഊന്നിപ്പറഞ്ഞു. യമനിൽ സുസ്ഥിരതയും സമാധാനവും നിലനിർത്തുന്നതിനായുള്ള വെടിനിർത്തലിന്​ യു.എൻ സെക്രട്ടറി ജനറലി​ന്റെ യമനിലെ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്‌ബെർഗ്​ നടത്തുന്ന ശ്രമങ്ങളെ സൗദി വിലമതിക്കുന്നു. 2021 മാർച്ചിൽ യമനിലെ പ്രതിസന്ധി അവസാനിപ്പിക്കാനും സമഗ്ര രാഷ്ട്രീയപരിഹാരത്തിൽ എത്തിച്ചേരാനും സൗദി പ്രഖ്യാപിച്ച സംരംഭത്തി​ന്റെ ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ടുള്ള തുടർനടപടിയായാണ്​ ഇതി​നെ കാണുന്നത്​.

യമനിലെ സുരക്ഷയും സുസ്ഥിരതയും ഉറപ്പുനൽകുന്ന, അവിടുത്തെ ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സൗദിയുടെ ഉറച്ച നിലപാടും പിന്തുണയുമുണ്ടാകുമെന്ന്​ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.യമനിൽ ശാശ്വതവും സമഗ്രവുമായ വെടിനിർത്തലിലെത്തലും യമൻ സർക്കാറും ഹൂതികളും തമ്മിലുള്ള രാഷ്ട്രീയപ്രക്രിയ ആരംഭിക്കലുമാണ്​ പ്രധാന ലക്ഷ്യം.

നിലവിലെ വെടിനിർത്തൽ വ്യവസ്ഥകൾ ഹൂതികൾ പാലിക്കേണ്ടതുണ്ടെന്നും തൈസിലെ മനുഷ്യരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനായി തൈസ്​ പ്രവിശ്യയിലെ റോഡുകൾ വേഗത്തിൽ തുറക്കേണ്ടതുണ്ട്​. സിവിലിയൻ ഉദ്യോഗസ്ഥർക്ക്​ ശമ്പളം നൽകുന്നതിനാവശ്യമായ പണം യമൻ സെൻട്രൽ ബാങ്കിൽ നിക്ഷേപിക്കേണ്ടതും പ്രധാനപ്പെട്ട നടപടിയാണെന്നും സൗദി​ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefire
News Summary - Yemen extends ceasefire for two more months
Next Story