യമനി സയാമീസ് ഇരട്ടകൾ യൂസുഫിനെയും യാസീനെയും റിയാദിലെത്തിച്ചു
text_fieldsജിദ്ദ: യമനി സയാമീസ് ഇരട്ടകളായ യൂസുഫിനെയും യാസീനെയും റിയാദിലെത്തിച്ചു. സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്ന്, തുടർ ചികിത്സക്കും വേർപെടുത്തൽ ശസ്ത്രക്രിയക്കും വേണ്ട പരിശോധനകൾക്കാണ് യമനിൽനിന്ന് ഇരട്ടകളെ മാതാപിതാക്കളോടൊപ്പം റിയാദിലെത്തിച്ചത്.
രണ്ടാഴ്ച മുമ്പാണ് യമനി സയാമീസ് ഇരട്ടകളെ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുവരാനും ആരോഗ്യ പരിശോധന നടത്താനും വേർപെടുത്താനുള്ള സാധ്യതാ പഠനത്തിനും നിർദേശം നൽകിയത്. ഇതേത്തുടർന്നാണ് സയാമീസുകളെ ബുധനാഴ്ച വൈകീട്ട് യമനിലെ ഹദറമൗത്തിലെ അൽമുഖ്ല പട്ടണത്തിൽ നിന്ന് സഖ്യസേനയുടെ സഹായത്തോടെ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ റിയാദിലെ കിങ് സൽമാൻ നേവൽ ബേസിൽ എത്തിച്ചത്.
റിയാദിലെത്തിയ ഉടൻ പരിശോധനക്കായി സയാമീസുകളെ കിങ് അബ്ദുല്ല സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ ശാരീരിക അവസ്ഥകൾ മനസ്സിലാക്കി വേണ്ട ചികിത്സ ലഭ്യമാക്കാൻ നിർദേശിച്ച സൽമാൻ രാജാവിനും കിരീടാവകാശിക്കും പിതാവ് മുഹമ്മദ് അബ്ദുറഹ്മാൻ നന്ദി രേഖപ്പെടുത്തി. സൗദി അറേബ്യയിൽ ലഭിച്ച സ്വീകരണത്തിനും രാജ്യം ചെയ്തു കൊണ്ടിരിക്കുന്ന മാനുഷിക പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
സയാമീസ് ഇരട്ടകളെ യമനിൽനിന്ന് വേഗത്തിൽ സൗദിയിലെത്തിക്കുന്നതിനു സഖ്യസേന നടത്തിയ വലിയ ശ്രമങ്ങളെ സയാമീസ് ശസ്ത്രക്രിയ മെഡിക്കൽ സംഘം മേധാവിയും കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽറബീഅ പ്രത്യേകം എടുത്തുപറഞ്ഞു.
നാഷനൽ ഗാർഡ് മന്ത്രാലയത്തിനുകീഴിലെ ആരോഗ്യ കാര്യാലയം സാേങ്കതിക, ലോജിസ്റ്റിക് വിഭാഗത്തിെൻറ പിന്തുണയും പ്രശംസാർഹമാണ്. ദുരിതബാധിതരായ രാജ്യത്തുള്ളവരോട് സൗദി അറേബ്യ കാണിക്കുന്ന മാനുഷിക പങ്ക് പ്രതിഫലിക്കുന്നതാണ് യമനിലെ സയാമീസുകളെ റിയാദിലെത്തിക്കാനുള്ള സൽമാൻ രാജാവിെൻറ നിർദേശമെന്നും ഡോ. അൽറബീഅ പറഞ്ഞു.
ഇതുവരെ 21 രാജ്യങ്ങളിൽനിന്നായി 116 സയാമീസ് ഇരട്ടകളെ വേർപെടുത്തൽ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.