സൗദിയിലേക്ക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം
text_fieldsജിദ്ദ: വിനോദസഞ്ചാരികൾക്ക് സൗദിയിലേക്ക് ഇ-വിസക്ക് അപേക്ഷിക്കാം.49 രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ഒാൺലൈനായി വിസ അനുവദിക്കുക. ഇന്ത്യ ഇൗ പട്ടികയിലില്ല. കോവിഡിനെ തുടർന്ന് ഒന്നര വർഷത്തിനുശേഷമാണ് വിസ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയത്.
ഒാൺലൈനായി ടൂറിസ്റ്റ് വിസക്കായി അപേക്ഷിക്കാനും ഇലക്ട്രോണിക് വിസ നേടാനുമുള്ള കവാടമാണ് സൗദി അറേബ്യ തുറന്നത്. ഇതിനായി പ്രത്യേക ഇലക്ട്രോണിക് പോർട്ടൽതന്നെ ഒരുക്കിയിട്ടുണ്ട്.
നിശ്ചിതപട്ടികയിലുള്ള രാജ്യങ്ങളിൽനിന്ന് വിനോദസഞ്ചാരികൾക്ക് അപേക്ഷിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ വിസ നേടി സൗദിയിലേക്ക് കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ യാത്രചെയ്യാം. സഞ്ചാരികൾക്ക് സൗദി അറേബ്യയുടെ സമ്പന്നമായ പൈതൃകവും സംസ്കാരവും വൈവിധ്യമാർന്ന ഭൂപ്രകൃതികളും വിനോദസഞ്ചാരകേന്ദ്രങ്ങളും ആസ്വദിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്, അതിനായി രാജ്യമൊട്ടാകെ കവാടങ്ങൾ തുറന്നിരിക്കുകയുമാണ്. നിർദിഷ്ട ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്ത വിനോദസഞ്ചാരികൾക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ ഇൗമാസം ഒന്നു മുതലാണ് അനുമതി നൽകിയത്.
മൾട്ടിപ്പിൾ എൻട്രി (പലതവണ രാജ്യത്തേക്കു വരാനും പോകാനും) അനുമതിയുള്ളതും ഒരുവർഷം കാലാവധിയുള്ളതുമായിരിക്കും ഇങ്ങനെ ഒാൺലൈനായി കിട്ടുന്ന ടൂറിസ്റ്റ് വിസകൾ. സൗദി അറേബ്യ പ്രഖ്യാപിച്ച കോവിഡ് പ്രോേട്ടാകോളുകളെല്ലാം പാലിച്ച് ഒറ്റത്തവണ 90 ദിവസം വരെ രാജ്യത്ത് ചെലവഴിക്കാനാകും.
അതുകഴിഞ്ഞ് രാജ്യത്തിന് പുറത്തുപോയി വീണ്ടും തിരിച്ചുവരാം. രാജ്യം അംഗീകരിച്ച കോവിഡ് വാക്സിനുകളിലൊന്നിെൻറ നിശ്ചിത ഡോസുകൾ എടുക്കുക, ആർ.ടി.പി.സി.ആർ പരിശോധന നടത്തുക, വിദേശികൾക്കുള്ള 'മുഖീം' പോർട്ടലിൽ രജിസ്റ്റർ ചെയ്യുക എന്നിവയാണ് കോവിഡ് പ്രോേട്ടാകോൾ പ്രകാരമുള്ള പ്രധാന നിബന്ധനകൾ. അമേരിക്ക, കാനഡ, അൻഡോറ, ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്മാർക്, എസ്േതാണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, നെതർലൻഡ്സ്, ഹംഗറി, ഐസ്ലൻഡ്, അയർലൻഡ്, ഇറ്റലി, ലാത്വിയ, ലിച്ചെൻസ്റ്റീൻ, ലിേത്വനിയ, ലക്സംബർഗ്, മാൾട്ട, മോണകോ, മോണ്ടിനെഗ്രോ, നോർവേ, പോളണ്ട്, പോർചുഗൽ, റുേമനിയ, റഷ്യ, സാൻ മരീനോ, സ്ലോവാക്യ, സ്ലൊവീനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, യുക്രെയ്ൻ, യുനൈറ്റഡ് കിങ്ഡം, ബ്രൂണൈ, ചൈന (ഹോങ്കോങ്ങും മക്കാവുവും ഉൾപ്പെടെ), ജപ്പാൻ, കസഖ്സ്താൻ, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഓഷ്യാനിയ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് ഇ-വിസകൾ ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.