പ്രതിസന്ധികളെ വിശ്വാസംകൊണ്ടും വിശുദ്ധികൊണ്ടും നേരിടണം -യൂസുഫ് അലി സ്വലാഹി
text_fieldsയാംബു: ജീവിത പരീക്ഷണങ്ങളിൽ നിരന്തരം വേട്ടയാടപ്പെടുന്ന സമകാലിക സാഹചര്യത്തിൽ അല്ലാഹു കൂടെയുണ്ടെന്ന വിശ്വാസം ഓരോ വിശ്വാസിക്കും നിര്‍ഭയത്വത്തിന്റെ കരുത്ത് പകരുമെന്ന് പ്രഭാഷകനും വണ്ടൂർ സലഫിയ്യ അറബിക് കോളജ് ഡയറക്ടറുമായ യൂസുഫ് അലി സ്വലാഹി പറഞ്ഞു.
യാംബു റോയൽ കമീഷൻ ഗൈഡൻസ് സെന്ററും യാംബു ഇന്ത്യൻ ഇസ്ലാഹി സെന്ററും സംയുക്തമായി `വിശ്വാസം നൽകുന്ന നിര്‍ഭയത്വം' എന്ന വിഷയത്തിൽ ആർ.സിയിൽ സംഘടിപ്പിച്ച പൊതു പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധിഘട്ടങ്ങളിൽ പതറാതെ പിടിച്ചുനിൽക്കാൻ `ഈമാൻ' കൈമുതലായുള്ള സത്യവിശ്വാസിക്ക് എപ്പോഴും സാധിക്കുമെന്നതിന് ഖുർആനിലും പ്രവാചക വചനങ്ങളിലും ഇസ്ലാമിക ചരിത്രത്തിലും ധാരാളം തെളിവുകൾ കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാംബു ആർ.സി ഇസ്ലാഹി സെന്റർ പ്രസിഡന്റ് അഹ്മദ് ഫായിസി അധ്യക്ഷത വഹിച്ചു.
റോയൽ കമീഷൻ ജാലിയാത്ത് പ്രബോധകൻ അബ്ദുൽ അസീസ് സുല്ലമി സംസാരിച്ചു. യാംബുവിലെ മലയാളി സമൂഹത്തിനായി സംഘടിപ്പിക്കുന്ന `മുസാബഖ' എന്ന പേരിലുള്ള ഇസ്ലാമിക പ്രശ്നോത്തരിയുടെ ഉദ്ഘാടനം യാംബു കെ.എം.സി.സി, ആർ.സി ഏരിയ പ്രസിഡന്റ് അബ്ദുറഹീം കരുവന്തിരുത്തിക്ക് ആദ്യ കോപ്പി നൽകി അബ്ദുൽ ഹമീദ് ഉദിരംപൊയിൽ നിർവഹിച്ചു. യാംബു ആർ.സി ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി നിയാസുദ്ദീൻ കോട്ടപ്പറമ്പ സ്വാഗതവും അബ്ദുറഷീദ് വേങ്ങര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.