Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി: ചികിത്സക്ക്​...

സൗദി: ചികിത്സക്ക്​ നാട്ടിൽ പോയ മലയാളി യുവ എൻജിനീയർ നിര്യാതനായി

text_fields
bookmark_border
സൗദി: ചികിത്സക്ക്​ നാട്ടിൽ പോയ മലയാളി യുവ എൻജിനീയർ നിര്യാതനായി
cancel

ദമ്മാം: ചികിത്സക്കായി നാട്ടിൽ പോയ മലയാളി യുവ എൻജിനീയർ നിര്യാതനായി. ദമ്മാമിൽ ഇറാം ഗ്രൂപ് ഓഫ് കമ്പനിയുടെ ഓറിയോൺഡ്ജ് എന്ന സ്ഥാപനത്തിൽ ഇൻഫോർമേഷൻ ടെക്‌നോളജി എൻജിനീയറായ കോഴിക്കോട് മുല്ലാൻറകത്ത് പുതിയ പുരയിൽ അബ്​ദുൽ ഗഫൂറിനെറ മകൻ പർവീൻ ഹസൻ (33) ആണ് മരിച്ചത്.

ഇറാമിൽ സീനിയർ ഡെവലപ്പർ, കോ-ആർക്കിടെക്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. അഞ്ചു മാസം മുമ്പ് അസുഖ ബാധയെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയി.

ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് മരണം. മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ ഖബറടക്കി. ഭാര്യ: സിദ്ര. മകൻ: ഫൈസാൻ. സഹോദരങ്ങൾ: ഫാത്തിമത്ത് മൗസിം, ഫൗസൽ ഹസ്സൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentMalayali engineerSaudi Arabia
News Summary - young Malayali engineer who returned home for medical treatment has passed away
Next Story