സൗദിയിൽനിന്ന് പുറപ്പെട്ട വിമാനത്തിൽ യുവതി പ്രസവിച്ചു
text_fieldsജിദ്ദയിൽനിന്ന് കൈറോയിലേക്ക് പോയ വിമാനത്തിൽ യുവതി ജന്മം നൽകിയ കുഞ്ഞ്. സന്ദർഭോചിത ഇടപെടൽ നടത്തിയ വിമാന ജീവനക്കാർ
ജിദ്ദ: സൗദി അറേബ്യയിൽനിന്ന് യാത്രപുറപ്പെട്ട യുവതി വിമാനത്തിൽ പ്രസവിച്ചു. ജിദ്ദയിൽ നിന്ന് കൈറോയിലേക്ക് പറന്ന ഫ്ലൈനാസ് വിമാനത്തിലാണ് ഈജിപ്ഷ്യൻ യുവതി കുഞ്ഞിന് ജന്മം നൽകിയത്. ഫ്ലൈനാസിന്റെ എക്സ്.വൈ 565 വിമാനത്തിൽ ഞായറാഴ്ച ജിദ്ദയിൽ നിന്ന് കൈറോയിലേക്ക് തിരിച്ച 26 കാരിയാണ് വിമാനത്തിനകത്ത് പ്രസവിച്ചത്.
തങ്ങളുടെ യാത്രക്കാരിലൊരാളായ യുവതിക്ക് പ്രസവവേദന തുടങ്ങിയെന്ന് അറിഞ്ഞതോടെ വിമാന ജീവനക്കാർ ഉടൻ പ്രഥമശുശ്രൂഷ നൽകുകയും വിമാനത്തിലുണ്ടായിരുന്ന ഡോക്ടറോട് സഹായം തേടുകയും ചെയ്തു. ഡോക്ടറുടെ പരിചരണത്തിൽ വിമാനം കെയ്റോവിലെത്തുന്നതിന് മുമ്പ് തന്നെ പ്രസവം നടക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖകരമായിരിക്കുന്നു.
ഇരുവരുടെയും ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർ സ്ഥിരീകരിക്കും ചെയ്തു. കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടനെ ആംബുലൻസ് മെഡിക്കൽ സംഘം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യാവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. കൂടുതൽ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.