കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി ദമ്മാമിൽ നിര്യാതയായി
text_fieldsദമ്മാം: കോവിഡ് രോഗം കലശലായി രണ്ട് മാസത്തിലധികമായി ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന യുവതി ദമ്മാമിൽ നിര്യാതയായി. കോഴിക്കോട് ആനന്ദ് ഗാർഡനിൽ മോഹൻ, പ്രേമ ദമ്പതികളുടെ മകളും ബിപിൻ എസ്. നായരുടെ ഭാര്യയുമായ അശ്വതി മോഹൻ (35) ആണ് മരിച്ചത്.
അഞ്ച് വർഷത്തിലധികമായി സൗദിയിലുള്ള അശ്വതിക്ക് രണ്ട് മാസം മുമ്പാണ് കോവിഡ് ബാധിച്ചത്. രോഗം കലശലായതോടെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെൻറിലേറ്റിന്റെ സഹായത്തോടെയാണ് അവസാന ദിവസങ്ങളിൽ ജീവൻ പിടിച്ചു നിർത്തിയിരുന്നത്.
പിന്നീടുള്ള പരിശോധനയിൽ കോവിഡ് നെഗറ്റീവ് ഫലം വന്നുവെങ്കിലും ബുധനാഴ്ച രാവിലെ മരിക്കുകയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും കഴിഞ്ഞ രണ്ട് മാസമായി അശ്വതിയുടെ ജീവനുവേണ്ടി ഉള്ളുരുകി പ്രാർത്ഥനയിലായിരുന്നു. നൈഗറ്റീവ് റിസൾട്ട് വന്നപ്പോഴൊക്കെ അശ്വതി തിരികെ ജീവിതത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു അവർ.
സൗദി ബേക്കർ ഹ്യുജ് ട്രില്ലിംഗ് കമ്പിയിലെ ജീവനക്കാരനാണ് ഭർത്താവ് ബിപിൻ എസ് നായർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.